മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോള്‍ നിർമിക്കുന്ന പുതിയ ചിത്രമാണ് ആർ.ഡി.എക്സ്.ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രധാന നടന്മാരിൽ ഒരാളായ ആന്റണി വർഗീസ് പറയുന്നത് ഇങ്ങനെ.
‘അപ്പോൽ അങ്കത്തട്ടിലേക്ക് ഇറങ്ങാൻ പോകുന്നു, കൂടെ കട്ടക്ക് ഷെയിൽ ബ്രോയും നീരജ് മച്ചാനും ഉണ്ട്. സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നഹാസ് ഹിദായത്താണ്. സോഫിയ ചേച്ചിയുടെ ഇടിമിന്നൽ ചിത്രത്തിന് ശേഷം ഞങ്ങൽ ഉടനെ ആരംഭിക്കുന്ന ഇടിവെട്ട് പടം ‘RDX’.– ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ച് ആന്റണി കുറിച്ചു.