Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച സിനിമ ഇതാണ്

Webdunia
ഞായര്‍, 8 ഓഗസ്റ്റ് 2021 (10:32 IST)
കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച നടനാണ് മമ്മൂട്ടി. സിനിമയിലെത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ട മമ്മൂട്ടി എന്തുകൊണ്ട് സംവിധായകന്റെ വേഷം ഇതുവരെ അണിഞ്ഞില്ല എന്ന് ആരാധകര്‍ പോലും ചോദിക്കുന്നുണ്ട്. എന്നാല്‍, മമ്മൂട്ടി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അത്. മമ്മൂട്ടി തന്നെ അഭിനയിച്ച് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഭൂതക്കണ്ണാടി എന്ന സിനിമയായിരുന്നു അത്. ഭൂതക്കണ്ണാടി താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയായിരുന്നെന്ന് മമ്മൂട്ടി തന്നെ പരസ്യമായി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ലോഹിതദാസായിരുന്നു ഭൂതക്കണ്ണാടിയുടെ തിരക്കഥ. ലോഹിതദാസ് കഥ പറഞ്ഞപ്പോള്‍ താന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചതാണ്. പിന്നീട് കുറേ കഴിഞ്ഞപ്പോള്‍ സംവിധായകന്‍ ആകാനുള്ള മോഹം കെട്ടടങ്ങിയെന്നും മമ്മൂട്ടി പറയുന്നു. എന്നാല്‍, താന്‍ തന്നെ അഭിനയിക്ക്. ഞാന്‍ സംവിധാനം ചെയ്യാം എന്ന് ലോഹിതദാസ് മമ്മൂട്ടിയോട് പറയുകയായിരുന്നു. തമിഴ് സൂപ്പര്‍താരം രജനികാന്തിനോട് താന്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന കാര്യം അക്കാലത്ത് പറഞ്ഞിട്ടുണ്ടായിരുന്നെന്നും മമ്മൂട്ടി പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

അടുത്ത ലേഖനം
Show comments