അന്ന് നിരാശനായി പോയ എന്നെ കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം വിളിച്ചു: ഓർത്തെടുത്ത് മമ്മൂട്ടി

നിഹാരിക കെ എസ്
ശനി, 26 ഒക്‌ടോബര്‍ 2024 (16:08 IST)
എം.ടി വാസുദേവൻ നായരുടെ വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമയിൽ സജീവമാകുന്നത്. എന്നാൽ മമ്മൂട്ടി ആദ്യമായി അഭിനയിച്ച ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. ദേവലോകം എന്ന് പേരിട്ടിരുന്ന ചിത്രം സംവിധാനം ചെയ്തത് എം.ടി ആയിരുന്നു. ആ ചിത്രം പൂർത്തിയായില്ലെന്നും നിരാശയോടെ മടങ്ങിയ തന്നെ എം.ടി തന്നെ ഒരു വർഷം കഴിഞ്ഞ് തിരിച്ച് വിളിക്കുകയായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. എം.ടി കാലം നവതി വന്ദനം എന്ന പരിപാടിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'ഞാൻ മഞ്ചേരിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയം. അവിടെ മമ്മൂട്ടി എന്നായിരുന്നില്ല അറിയപ്പെട്ടിരുന്നത്. അഡ്വ. പി.എ മുഹമ്മദ് കുട്ടി എന്നായിരുന്നു. എന്റെ ഓഫീസിൽ പോസ്റ്റ്മാൻ വന്ന് ചോദിച്ചു, സാർ ഈ മമ്മൂട്ടി എന്ന് പറയുന്ന വക്കീൽ ഇവിടെ ഉണ്ടോ എന്ന്? വളരെ സന്തോഷത്തോടെ ഞാൻ പറഞ്ഞു. അത് ഞാനാണ് എന്ന്. എനിക്കൊരു കത്തുണ്ടെന്ന് പറഞ്ഞു. ജനശകത്തി ഫിലിംസിന്റെ കത്താണത്. തുറന്നു നോക്കിയപ്പോൾ ദേവലോകം എന്ന സിനിമയിൽ എനിക്കൊരു വേഷമുണ്ടെന്ന് അതിൽ പറയുന്നു.
 
എന്റെ കല്യാണം കഴിഞ്ഞ് ആറാം ദിവസമായിരുന്നു ഷൂട്ട്. മണവാളൻ ആയിട്ടായിരുന്നു ഞാൻ ഷൂട്ടിന് പോയത്. ഭാഗ്യമോ നിർഭാഗ്യമോ ആ സിനിമ പൂർത്തിയായില്ല. കൃത്യം ഒരു വർഷം കഴിഞ്ഞ് വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന ചിത്രത്തിലേക്ക്, അന്ന് നിരാശനായി പോയ എന്നെ അദ്ദേഹം വിളിച്ചു. അതാണ് ഞാനും എം.ടൈയുമായിട്ടുള്ള ഗുരു ശിഷ്യ ബന്ധത്തിന്റെ തുടക്കം', മമ്മൂട്ടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

അടുത്ത ലേഖനം
Show comments