Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയോട് ക്ഷമ പറഞ്ഞ രാം ഗോപാൽ വർമ്മ!

മമ്മൂട്ടിയോട് ക്ഷമ പറഞ്ഞ രാം ഗോപാൽ വർമ്മ!

നിഹാരിക കെ എസ്

, വെള്ളി, 25 ഒക്‌ടോബര്‍ 2024 (09:45 IST)
ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ ഒരിക്കൽ മമ്മൂട്ടിയോട് ക്ഷമ പറഞ്ഞിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപായിരുന്നു ആ സംഭവം. ദുൽഖർ സൽമാനെ പ്രശംസിച്ച് കൊണ്ട് നടത്തിയ ട്വീറ്റിലായിരുന്നു സംവിധായകൻ മമ്മൂട്ടിയെ കൊച്ചാക്കി കാണിച്ചത്. ദുൽഖർ സൽമാന്റെ അഭിനയം വെച്ച് നോക്കുമ്പോൾ മമ്മൂട്ടി അദ്ദേഹത്തിന് മുന്നിൽ വെറും ‘ജൂനിയർ ആർട്ടിസ്റ്റ്’ ആണെന്നായിരുന്നു രാം ഗോപാൽ വർമ്മ പറഞ്ഞത്. 
 
സംവിധായകന്റെ അഭിപ്രായം ഏറെ വിമർശനങ്ങൾക്ക് കാരണമായി. മമ്മൂട്ടിയുടെ ഫാൻസ്‌ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. 2015ൽ ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രം ‘ഓ കാതൽ കൺമണി’യുടെ റിലീസ് സമയത്തായിരുന്നു സംഭവം. 'മണിയുടെ സിനിമ ഇപ്പോഴാണ് കണ്ടത്, അവാർഡ് കമ്മിറ്റി അംഗങ്ങൾക്ക് എന്തെങ്കിലും ബോധമുണ്ടെങ്കിൽ മമ്മൂട്ടിയുടെ എല്ലാ അവാർഡുകളും തിരിച്ചെടുത്ത് മകന് നൽകുമെന്ന് രാം ഗോപാൽ വർമ്മയുടെ ട്വീറ്റ്. തൻ്റെ മകനെ അപേക്ഷിച്ച് മമ്മൂട്ടി ഒരു ജൂനിയർ ആർട്ടിസ്റ്റാണ് എന്നായിരുന്നു മറ്റൊരു ട്വീറ്റ്. "മമ്മൂട്ടി തൻ്റെ മകനിൽ നിന്ന് അഭിനയം പഠിക്കണം. ഞാൻ ഉദ്ദേശിച്ചത് റിയലിസ്റ്റിക് ആണ്. പതിറ്റാണ്ടുകളായി മമ്മൂട്ടിക്ക് ചെയ്യാൻ കഴിയാത്ത കേരളേതര വിപണികളിൽ മമ്മൂട്ടിയുടെ മകൻ കേരളത്തിന് അഭിമാനമാകും' എന്നും അദ്ദേഹം കുറിച്ചു.
 
സംഭവം വിവാദമായതോടെ ദുൽഖർ തന്നെ മറുപടിയുമായി എത്തി. 'എത്രയൊക്കെ ചെയ്താലും പത്ത് ജന്മമെടുത്താലും ഞാൻ എൻ്റെ അച്ഛൻ്റെ ദശലക്ഷത്തിലൊരാളാകില്ല' എന്നായിരുന്നു ദുൽഖറിന്റെ മറുപടി. ഇതോടെയാണ്, രാം ഗോപാൽ വർമ്മ ക്ഷമാപണം നടത്തിയത്. ദുൽഖറിന് മറുപടിയായി അദ്ദേഹം പറഞ്ഞു, “@dulQuer ഹേയ്, എൻ്റെ സന്തോഷം പ്രകടിപ്പിക്കുന്ന ഒരു പ്രത്യേക രീതിയിൽ എനിക്ക് തോന്നുന്നത് തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ഞാൻ ആദ്യമായിട്ടല്ല ചെയ്യുന്നത്. @dulQuer ഇത് നിങ്ങളുടെ അച്ഛനോട് വിശദീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അദ്ദേഹത്തിനും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാൻ അദ്ദേഹത്തോടും ക്ഷമ ചോദിക്കുന്നു', സംവിധായകൻ കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മെഗാസ്റ്റാർ മമ്മൂട്ടി എന്ന് പറഞ്ഞിട്ടേ എന്നെ വിളിക്കാവൂ എന്ന് മമ്മൂട്ടി അയാളോട് പറഞ്ഞു': ശ്രീനിവാസന്റെ വെളിപ്പെടുത്തൽ