Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ദുൽഖർ ചിത്രത്തിന് ആ മമ്മൂട്ടി ചിത്രവുമായുള്ള ബന്ധമെന്ത്?

ദുൽഖർ സൽമാനെ നായകനാക്കി അമൽ നിരദ് ഒരുക്കുന്ന പുതിയ ചിത്രത്തിന് ഒരു മമ്മൂട്ടി ചിത്രവുമായി ബന്ധമുണ്ട്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രവുമായിട്ടാണ് പുതിയ ദുൽഖർ ചിത്രത്തിന് അടുത്ത ബന്ധമുള്ളത്. അമൽ നീരദ് ആണെന്ന് തോന്നുമെ

ഈ ദുൽഖർ ചിത്രത്തിന് ആ മമ്മൂട്ടി ചിത്രവുമായുള്ള ബന്ധമെന്ത്?
, ശനി, 25 ജൂണ്‍ 2016 (17:21 IST)
ദുൽഖർ സൽമാനെ നായകനാക്കി അമൽ നിരദ് ഒരുക്കുന്ന പുതിയ ചിത്രത്തിന് ഒരു മമ്മൂട്ടി ചിത്രവുമായി ബന്ധമുണ്ട്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രവുമായിട്ടാണ് പുതിയ ദുൽഖർ ചിത്രത്തിന് അടുത്ത ബന്ധമുള്ളത്. അമൽ നീരദ് ആണെന്ന് തോന്നുമെങ്കിലും അതുകൂടാതെ മറ്റൊരു ബന്ധമാണ് ചിത്രത്തിനുള്ളത്.
 
അമൽ നീരദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബിഗ് ബി. ഈ ചിത്രത്തിലൂടെ അഞ്ച് ഛായാഗ്രാഹകരെയാണ് മലയാള സിനിമയിക്ക് ലഭിച്ചത്. ഇവര്‍ അമല്‍ നീരദ് കമ്പനി എന്നറിയപ്പെട്ടു. സമീര്‍ താഹിര്‍, ജോമോന്‍ ടി ജോണ്‍, ഷൈജു ഖാലിദ്, സതീഷ് കുറുപ്പ്, രാണദിവെ എന്നിവരാണ് ആ അഞ്ച് പേര്‍.
 
ഇതിൽ ഓരോരുത്തരും സ്വതന്ത്രരായി മാറിയിരിക്കുകയാണ്. രാണദിവെ ഒഴിച്ച്. പുതിയ ദുൽഖർ ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന് രാണദിവെയാണ്. രാണദിവെയ്ക്കും ഇതൊരു അവസരമാണ്. കാത്തിരിയ്ക്കാം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിക്കാൻ പഠിച്ചു, പക്ഷേ ഒരു മനുഷ്യനായി ജീവിക്കാൻ പഠിച്ചില്ലെന്ന് മോഹൻലാൽ