Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സ്ലീവാച്ചന്‍’ സ്റ്റൈലില്‍ മമ്മൂട്ടി വരും, നിര്‍മ്മാണവും മെഗാസ്റ്റാര്‍ തന്നെ !

‘സ്ലീവാച്ചന്‍’ സ്റ്റൈലില്‍ മമ്മൂട്ടി വരും, നിര്‍മ്മാണവും മെഗാസ്റ്റാര്‍ തന്നെ !

ജോര്‍ജി സാം

, വ്യാഴം, 10 ജൂണ്‍ 2021 (22:06 IST)
‘കെട്ട്യോളാണ് എന്റെ മാലാഖ’ സംവിധായകൻ നിസ്സാം ബഷീർ തന്‍റെ അടുത്ത ചിത്രം മമ്മൂട്ടിയോടൊപ്പമാണ് ചെയ്യുന്നത്. മെഗാസ്റ്റാർ തന്നെ ചിത്രം നിർമ്മിക്കുമെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. 
 
‘കെട്ട്യോളാണ് എന്റെ മാലാഖ’ വാണിജ്യപരമായി വിജയകരമായ ഒരു ചിത്രമായിരുന്നു. ഇന്ത്യൻ പനോരമയിലേക്കും ഇത് തിരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടിക്കൊപ്പം നിസാം എത്തുമ്പോള്‍ പ്രതീക്ഷകൾ കൂടുതലായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. വളരെ ജനകീയമായ ഒരു നായക നിര്‍മ്മിതിയായിരുന്നു സ്ലീവാച്ചനിലൂടെ നിസ്സാം ബഷീര്‍ കാഴ്ചവച്ചത്. അതുപോലെ തന്നെ ലൌഡും രസകരവുമായ ഒരു നായകനെയായിരിക്കും മമ്മൂട്ടിക്കഥാപാത്രത്തിലൂടെയും അദ്ദേഹം കാഴ്ചക്കാരിലേക്കെത്തിക്കുന്നതെന്ന് പ്രതീക്ഷിക്കാം.
 
ചിത്രം നിര്‍മ്മിക്കാമെന്ന് മമ്മൂട്ടി സമ്മതിച്ചതോടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറിയിട്ടുണ്ട്. ആസിഫ് അലി അഭിനയിച്ച ഇബ്‌ലിസ്, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ എന്നിവ രചിച്ച സമീർ അബ്ദുൾ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമാന്തയ്‌ക്ക് 4 കോടി, പ്രിയാമണിക്ക് 80 ലക്ഷം; മനോജ് സ്വന്തമാക്കിയത് 10 കോടി !