Publish Date: Tue, 31 May 2022 (21:45 IST)
Updated Date: Tue, 31 May 2022 (22:03 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് 369 എന്ന നമ്പറിനോടുള്ള ഇഷ്ടം മലയാളികള്‍ക്കെല്ലാം അറിയാവുന്നതാണ്. തന്റെ വാഹനങ്ങള്‍ക്കെല്ലാം മമ്മൂട്ടി 369 എന്ന നമ്പറാണ് തിരഞ്ഞെടുക്കാറുള്ളത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഈ ഫാന്‍സി നമ്പര്‍ മെഗാസ്റ്റാര്‍ സ്വന്തമാക്കുന്നത്. ഇപ്പോള്‍ ഇതാ മമ്മൂട്ടിയുടെ വീട്ടുനമ്പറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
മമ്മൂട്ടിക്ക് വോട്ട് ഉള്ളത് തൃക്കാക്കര നിയമസഭ മണ്ഡലത്തിലാണ്. ഇന്ന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ മമ്മൂട്ടി എത്തിയിരുന്നു. വോട്ടേഴ്‌സ് ലിസ്റ്റില്‍ മുഹമ്മദ് കുട്ടി പിഐ എന്നാണ് മമ്മൂട്ടിയുടെ പേര് കിടക്കുന്നത്. വീട്ടുനമ്പര്‍ 53/369 ആണ്. ഇതുകണ്ട് ആശ്ചര്യപ്പെടുകയാണ് ആരാധകര്‍.
മമ്മൂട്ടിയുടെ വീട്ടുനമ്പര്‍ അദ്ദേഹത്തിനു ഇഷ്ടപ്പെട്ട 369 ആയത് എങ്ങനെയെന്നാണ് ആരാധകരുടെ ചോദ്യം. അതും ലക്ഷങ്ങള്‍ കൊടുത്ത് സ്വന്തമാക്കിയതാണോ എന്ന് ആരാധകര്‍ ചോദിക്കുന്നു.