Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ മമ്മൂട്ടിയും !

വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, പ്രഭു, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യവും ഉണ്ട് !

Mammootty in Ponniyin Selvan
, വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (10:33 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. സെപ്റ്റംബര്‍ 30 നാണ് ചിത്രം തിയറ്ററുകളിലെത്തുക. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, പ്രഭു, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യവും ഉണ്ട് ! ഈ വാര്‍ത്ത ആരാധകരെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്. 
 
ശബ്ദം കൊണ്ടാണ് മമ്മൂട്ടി പൊന്നിയിന്‍ സെല്‍വന്റെ ഭാഗമായിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വനില്‍ വോയ്‌സ് ഓവര്‍ നല്‍കാന്‍ വിളിച്ചപ്പോള്‍ സന്തോഷത്തോടെ മമ്മൂട്ടി സാര്‍ ആ ക്ഷണം സ്വീകരിച്ചെന്ന് മണിരത്‌നം പറഞ്ഞു. 
 
'മമ്മൂട്ടി സാറിനോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്. അദ്ദേഹത്തിന് ഒരുപാട് നന്ദി. ഒരു ദിവസം അദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് ഞാന്‍ പറഞ്ഞു, എന്റെ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ അവതരിപ്പിക്കാന്‍, വോയിസ് ഓവര്‍ നല്‍കാന്‍ എനിക്കൊരു ശബ്ദം വേണമെന്ന്. നിങ്ങള്‍ ചെയ്യുമോ എന്ന് ചോദിച്ചു. രണ്ട് സെക്കന്‍ഡ് പോലും ആവും മുന്‍പേ അദ്ദേഹത്തിന്റെ പ്രതികരണം വന്നു. അത് എനിക്ക് അയച്ചുതരൂ, ഞാന്‍ ചെയ്യാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനാല്‍ ഈ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറില്‍ നിന്നാണ്,' മണിരത്‌നം പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുപാട് നല്ല ഗുണങ്ങള്‍ പഠിച്ചു,എളിമയുള്ള വ്യക്തിത്വം, ഉണ്ണി മുകുന്ദനെ കുറിച്ച് ആര്‍.ജെ വിജിത