Webdunia - Bharat's app for daily news and videos

Install App

മാമാങ്കത്തിന്‍റെ ശനിദശ മാറി; മമ്മൂട്ടി എത്തി, ഇനി 60 ദിവസം മെഗാസ്റ്റാര്‍ ഇവിടെത്തന്നെ കാണും!

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2019 (13:41 IST)
സമീപകാലത്ത് മലയാള സിനിമയെ പിടിച്ചുലച്ച വിവാദമാണ് മാമാങ്കം എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായത്. നിര്‍മ്മാതാവ് സംവിധായകനെ പ്രൊജക്ടില്‍ നിന്ന് മാറ്റുന്നതുപോലെയുള്ള ഗുരുതരമായ പ്രതിസന്ധിയാണ് ഈ മമ്മൂട്ടിച്ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ഉണ്ടായത്. പുതിയ സംവിധായകനായി എം പദ്മകുമാര്‍ എത്തി.
 
ചിത്രത്തിന്‍റെ മൂന്ന് ഷെഡ്യൂള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ആ മൂന്ന് ഷെഡ്യൂളുകളില്‍ ചിത്രീകരിച്ച ഭാഗങ്ങളില്‍ കുറച്ചുമാത്രമാണ് ഉപയോഗിക്കുക എന്ന് നിര്‍മ്മാതാവ് അറിയിച്ചിട്ടുണ്ട്. ബാക്കി എല്ലാ രംഗങ്ങളും ആദ്യം മുതല്‍ ചിത്രീകരിക്കും. മമ്മൂട്ടി അടുത്ത 60 ദിവസം മാമാങ്കത്തിന്‍റെ ചിത്രീകരണത്തില്‍ പങ്കെടുക്കും.
 
ഈ 60 ദിവസത്തിനുള്ളില്‍ മമ്മൂട്ടി ഉള്‍പ്പെടുന്ന എല്ലാ രംഗങ്ങളും ചിത്രീകരിച്ച് തീര്‍ക്കാനാവുമെന്ന് എം പത്മകുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഓണത്തിന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
 
ഉണ്ണി മുകുന്ദന്‍ ഉള്‍പ്പടെ മുമ്പ് ഈ പ്രൊജക്ടിന്‍റെ ഭാഗമല്ലാതിരുന്ന താരങ്ങള്‍ ഇനി മുതലുള്ള ഷൂട്ടിംഗില്‍ പങ്കെടുക്കും. കാവ്യാ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ആക്ഷന്‍ കോറിയോഗ്രാഫി ശ്യാം കൌശല്‍ ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടന പരമ്പര; ജനങ്ങള്‍ പരിഭ്രാന്തിയില്‍

പകരത്തിനു പകരം കഴിഞ്ഞു ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്

പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; പൂഞ്ചില്‍ 15 പേര്‍ കൊല്ലപ്പെട്ടു, ഉറിയില്‍ പലായനം

India vs Pakistan: പ്രതികാരം ചെയ്യുമെന്ന് പാക്കിസ്ഥാന്‍, വ്യോമാതിര്‍ത്തി അടച്ചുപൂട്ടി; അതിര്‍ത്തികളില്‍ അതീവ ജാഗ്രത

Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

അടുത്ത ലേഖനം
Show comments