Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേരൻപ് മലയാളത്തിൽ, തിളങ്ങി സുരാജും സിദ്ദിഖും - ഒരിക്കൽ കൂടി കാണാം മമ്മൂട്ടിയുടെ ക്ലാസിക് സിനിമ !

ഒരിക്കൽ കൂടി കാണാം...

പേരൻപ് മലയാളത്തിൽ, തിളങ്ങി സുരാജും സിദ്ദിഖും - ഒരിക്കൽ കൂടി കാണാം മമ്മൂട്ടിയുടെ ക്ലാസിക് സിനിമ !
, ചൊവ്വ, 26 മാര്‍ച്ച് 2019 (09:50 IST)
നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരു പോലെ സ്വന്തമാക്കിയ മമ്മൂട്ടി ചിത്രം പേരന്‍പ് ഇപ്പോൾ ആമസോണ്‍ പ്രൈം പ്ലാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പിനൊപ്പം മലയാളം പതിപ്പും ആമസോണിൽ ലഭ്യമാണ്. 3.5 കോടി രൂപയ്ക്കാണ് ആമസോണ്‍ പേരൻപ് സ്വന്തമാക്കിയത്.
 
ഇത് പേരന്‍പിന്റെ ഡബ്ബിംഗ് പതിപ്പല്ലെന്നും തമിഴിനൊപ്പം തന്നെ മലയാളം വേര്‍ഷനും പ്രത്യേകം ഷൂട്ട് ചെയ്തിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ ഓര്‍മിപ്പിക്കുന്നു. സിദ്ധിഖ്, സുരാജ് തുടങ്ങിയവര്‍ മലയാളം പതിപ്പില്‍ വേഷമിട്ടിട്ടുണ്ട്. 
 
അവസാന ഘട്ടത്തില്‍ തമിഴ് പതിപ്പ് മാത്രം തിയറ്ററുകളില്‍ എത്തിച്ചാല്‍ മതിയെന്നും കേരളത്തിലും തമിഴില്‍ തന്നെ ചിത്രമെത്തിക്കുന്നതാണ് ഉചിതമെന്നും തീരുമാനിക്കുകയായിരുന്നു. റാം തമിഴില്‍ ഒരുക്കിയ ചിത്രം കേരളത്തിലും മികച്ച പ്രതികരണം നേടിയിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഗള്‍ഫിലുമായി തിയറ്റര്‍ പ്രദര്‍ശനത്തില്‍ നിന്നു തന്നെ വിജയത്തിലെത്തിയ ഈ ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയൻ‌താരയെ അപമാനിച്ച സംഭവം; വിഘ്നേഷ് ശിവയോട് മാപ്പ് പറഞ്ഞ് സിദ്ധാർത്ഥ് !