Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

കലാഭവന്‍ ഹനീഫിനെ കാണാന്‍ മമ്മൂട്ടി ഓടിയെത്തി; മകനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു മടക്കം (വീഡിയോ)

കലാഭവന്‍ ഹനീഫിന്റെ മകനെ കെട്ടിപ്പിടിച്ച് മമ്മൂട്ടി ആശ്വസിപ്പിച്ചു

Mammootty kalabhavan Haneef
, വെള്ളി, 10 നവം‌ബര്‍ 2023 (12:23 IST)
അന്തരിച്ച നടന്‍ കലാഭവന്‍ ഹനീഫിനെ അവസാനമായി കാണാന്‍ മമ്മൂട്ടി ഓടിയെത്തി. മരണവിവരം അറിഞ്ഞ് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ആണ് രാത്രിയിലെ മഴ പോലും അവഗണിച്ച് മമ്മൂട്ടി ഹനീഫിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ എത്തിയത്. ആന്റോ ജോസഫ്, നടന്‍ രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. 


കലാഭവന്‍ ഹനീഫിന്റെ മകനെ കെട്ടിപ്പിടിച്ച് മമ്മൂട്ടി ആശ്വസിപ്പിച്ചു. ഹനീഫുമായി വളരെ അടുത്ത ബന്ധമാണ് മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് കലാഭവന്‍ ഹനീഫിന്റെ വിയോഗം. കഴിഞ്ഞ ഏതാനും നാളുകളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹനീഫ്. മമ്മൂട്ടി നായകനായ തുറുപ്പുഗുലാനില്‍ വളരെ ശ്രദ്ധേയമായ ഒരു വേഷം ഹനീഫ് ചെയ്തിട്ടുണ്ട്. ഈ കഥാപാത്രത്തെ മമ്മൂക്കയ്ക്ക് ഏറെ ഇഷ്ടമാണെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ഹനീഫ് തന്നെ പറഞ്ഞിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായകനും നായികയും ഒന്നിച്ചില്ല; വന്ദനം പരാജയപ്പെടാന്‍ പ്രധാന കാരണം ഇതാണ്