നമുക്ക് പറ്റാത്ത റോൾ ഏതുണ്ട് ഭായ്, വിനായകനൊപ്പം പുതിയ സിനിമയിൽ ജോയിൻ ചെയ്ത് മമ്മൂട്ടി, ഇത്തവണ തരമാണ വില്ലൻ?

അഭിറാം മനോഹർ
ബുധന്‍, 2 ഒക്‌ടോബര്‍ 2024 (15:30 IST)
Mammootty,Vinayakan
മമ്മൂട്ടികമ്പനിയുടെ ഏഴാമത് നിര്‍മാണ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് മമ്മൂട്ടി. താരം തന്നെയാണ് വിവരം അറിയിച്ചത്. നാഗര്‍കോവിലിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വിനായകനൊപ്പമുള്ള ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ആശംസകളുമായി ആരാധകരും രംഗത്തെത്തി. നേരത്തെ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് പുറത്തായിരുന്നു.
 
സെപ്റ്റംബര്‍ 25നാണ് പുതിയ സിനിമ മമ്മൂട്ടികമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറിപ്പിന്റെ സഹരചയിതാവായിരുന്ന ജിതിന്‍ കെ ജോസാണ് സിനിമ സംവിധാനം ചെയ്യുന്നത്. റോഷാക്ക്,നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്,കാതല്‍,ടര്‍ബോ എന്നീ സിനിമകളാണ് മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്ത സിനിമകള്‍. ഗൗതം മേനോന്‍ സിനിമയും മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്.ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ് എന്നാണ് സിനിമയുടെ പേര്. ഒരു ഡിറ്റക്റ്റീവ് കോമഡി ചിത്രമാകും ഇതെന്നാണ് സൂചന.
 
 നിലവില്‍ ബസൂക്കയാണ് റിലീസിനായി ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന സിനിമ ഉടന്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. അതേസമയം ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു സൈക്കോകില്ലര്‍ കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമയില്‍ വിനായകനാകും നായകവേഷത്തിലെത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments