രജനീകാന്ത് വാങ്ങുന്നത് 100 കോടി,ഫഹദിന് മഞ്ജു വാര്യരുടെ പ്രതിഫലത്തേക്കാൾ കൂടുതൽ, വേട്ടയ്യൻ പ്രതിഫല കണക്കുകൾ

അഭിറാം മനോഹർ
ബുധന്‍, 2 ഒക്‌ടോബര്‍ 2024 (14:49 IST)
Vettaiyan
തമിഴ് സൂപ്പര്‍ താരം രജനീകാന്ത് നായകനാകുന്ന വേട്ടയ്യന്‍ അടുത്തയാഴ്ച റിലീസിന് ഒരുങ്ങുകയാണ്. രജനീകാന്തിനൊപ്പം അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍,ഫഹദ് ഫാസില്‍ തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്. വേട്ടയ്യനായി രജനീകാന്ത് 100 മുതല്‍ 125 കോടി വരെ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ മറ്റ് താരങ്ങളുടെ പ്രതിഫലവിവരങ്ങളും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്.
 
 എന്റര്‍ടൈന്മെന്റ് സൈറ്റായ കോയ്‌മോയ് ആണ് താരങ്ങളുടെ പ്രതിഫലവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം 7 കോടി രൂപയാണ് സിനിമയ്ക്ക് അമിതാഭ് ബച്ചന്‍ പ്രതിഫലമായി വാങ്ങുന്നത്. സിനിമയില്‍ മലയാളി താരമായ ഫഹദ് ഫാസില്‍ ഉണ്ടെങ്കിലും ചെറിയ റോളിലാണ് ഫഹദ് സിനിമയില്‍ എത്തുന്നത്. 2 മുതല്‍ 4 കോടി വരെയാണ് സിനിമയ്ക്കായി ഫഹദ് വാങ്ങുന്നത്. പുഷ്പ,മാമന്നന്‍,വിക്രം,ആവേശം സിനിമകളുടെ വിജയത്തോടെ മാര്‍ക്കറ്റ് ഉയര്‍ന്നതാണ് ഫഹദിന് വലിയ പ്രതിഫലം ലഭിക്കാന്‍ കാരണം. അതേസമയം അഞ്ച് കോടി രൂപയാണ് നടന്‍ റാണ സിനിമയ്ക്കായി വാങ്ങുന്നത്. 85 ലക്ഷം രൂപയാണ് സിനിമയില്‍ മഞ്ജുവാര്യരുടെ പ്രതിഫലം. റിതിക സിങ്ങ് 25 ലക്ഷം രൂപ വാങ്ങിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
 ഒക്ടോബര്‍ 10നാണ് ലൈക്ക പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ സിനിമ പുറത്തിറങ്ങുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്

11 വയസുള്ള മകളെ പീഡിപ്പിച്ച 40 കാരനു 178 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments