Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദിവാസി സഹോദരങ്ങള്‍ക്ക് ഓണക്കോടി നല്‍കി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍

ആദിവാസി സഹോദരങ്ങള്‍ക്ക് ഓണക്കോടി നല്‍കി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 30 ഓഗസ്റ്റ് 2022 (14:25 IST)
ഓണക്കോടി വിതരണം ചെയ്ത് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍. വയനാട് ജില്ലയിലെ കാരക്കണ്ടി കോളനിയിലെ 15 ഓളം കുടുംബങ്ങളില്‍പ്പെട്ട 77 ആദിവാസി സഹോദരങ്ങള്‍ക്കാണ് ഓണക്കോടികള്‍ നല്‍കിയതെന്ന് നിര്‍മ്മാതാവും മമ്മൂട്ടിയുടെ സുഹൃത്തുമായ ജോര്‍ജ് അറിയിച്ചു.
 
ജോര്‍ജിന്റെ വാക്കുകള്‍
 
  മലയാളത്തിന്റെ മഹാനടന്‍ പത്മശ്രീ മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആദിവാസി സഹോദരങ്ങള്‍ക്കായി ഓണക്കോടികള്‍ വിതരണം ചെയ്തു. വയനാട് വനം ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ചും ചേര്‍ന്നാണ് വിതരണം ചെയ്തത്. ചെതലത്ത് റേഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള കാരക്കണ്ടി കോളനിയിലെ 15 ഓളം കുടുംബങ്ങളില്‍പ്പെട്ട 77 ആദിവാസി സഹോദരങ്ങള്‍ക്കാണ് ഓണക്കോടികള്‍ നല്‍കി ഓണത്തെ വരവേറ്റത്. പദ്ധതിയുടെ വിതരണോദ്ഘാടനം കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, സൗത്ത് വയനാട് ഡി. എഫ്. ഓ ഷജ്‌ന. പി. കരീം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് ആദിവാസി സഹോദരങ്ങള്‍ക്കായി ഓണക്കോടി വിതരണം ചെയ്യുന്നതെന്ന് ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ പറഞ്ഞു.ആദിവാസി സഹോദരങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ പദ്ധതിയാണ് പൂര്‍വികം. കേരളത്തിലെ ആദിവാസി സഹോദരങ്ങള്‍ക്ക് വളരെയേറെ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് പൂര്‍വികം എന്നും ഡി. എഫ്. ഓ. പ്രസ്താവിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മഞ്ജു ഷാജി, ഫോറസ്റ്റ് അധികൃതര്‍ എന്നിവരും സംബന്ധിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകളെ ചുംബിക്കാത്തതുകൊണ്ട് ആ ലിപ് ലോക്ക് സീന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു: ജാനകി സുധീര്‍