Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ എട്ടാം സംസ്ഥാന അവാര്‍ഡ്; മോഹന്‍ലാലിന് എത്രയെന്ന് അറിയുമോ?

Webdunia
വെള്ളി, 21 ജൂലൈ 2023 (19:43 IST)
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആറാം തവണയാണ് മമ്മൂട്ടി നേടുന്നത്. താരത്തിനു ലഭിക്കുന്ന എട്ടാം സംസ്ഥാന അവാര്‍ഡ് കൂടിയാണ് ഇത്. നേരത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും ഒരു സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. 
 
ഏറ്റവും കൂടുതല്‍ സംസ്ഥാന അവാര്‍ഡുകള്‍ നേടുന്ന നായക നടനാണ് മമ്മൂട്ടി. മോഹന്‍ലാലിന് അഭിനയവുമായി ബന്ധപ്പെട്ട് ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. 
 
നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയമാണ് മമ്മൂട്ടിയെ ഇത്തവണ സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയത്. 
 
മമ്മൂട്ടിക്ക് ലഭിച്ച സംസ്ഥാന അവാര്‍ഡുകള്‍ 
 
1981 അഹിംസ (മികച്ച രണ്ടാമത്തെ നടന്‍) 
 
1984 അടിയൊഴുക്കുകള്‍ (മികച്ച നടന്‍) 
 
1985 യാത്ര, നിറക്കൂട്ട് (സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്)
 
1989 ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം (മികച്ച നടന്‍) 
 
1993 വിധേയന്‍, പൊന്തന്‍മാട, വാത്സല്യം (മികച്ച നടന്‍) 
 
2004 കാഴ്ച (മികച്ച നടന്‍) 
 
2009 പാലേരിമാണിക്യം (മികച്ച നടന്‍) 
 
മോഹന്‍ലാലിന് ലഭിച്ച സംസ്ഥാന അവാര്‍ഡുകള്‍ 
 
1986 ടി.പി.ബാലഗോപാലന്‍ എംഎ (മികച്ച നടന്‍) 
 
1988 പാദമുദ്ര, ചിത്രം, ഉത്സവപ്പിറ്റേന്ന്, ആര്യന്‍ വെള്ളാനകളുടെ നാട് (സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്) 
 
1991 അഭിമന്യു, കിലുക്കം, ഉള്ളടക്കം (മികച്ച നടന്‍) 
 
1995 സ്ഫടികം, കാലാപാനി (മികച്ച നടന്‍)
 
1999 വാനപ്രസ്ഥം (മികച്ച നടന്‍) 
 
2005 തന്മാത്ര (മികച്ച നടന്‍) 
 
2007 പരദേശി (മികച്ച നടന്‍) 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

79 th Independence Day: 79-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ ഇന്ത്യ; ആശംസകള്‍ നേരാം

സംസ്ഥാനത്തെ മഴ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍; ഏതൊക്കെ ജില്ലകള്‍ക്ക് മുന്നറിയിപ്പ്?

3 മിനിറ്റ് നേരം വൈകി, കൊച്ചിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടെന്ന് പരാതി

വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

സ്വാതന്ത്ര്യ ദിനാഘോഷം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും

അടുത്ത ലേഖനം
Show comments