Publish Date: Wed, 30 Jun 2021 (14:13 IST)
Updated Date: Wed, 30 Jun 2021 (14:18 IST)
മമ്മൂട്ടി പഴയ ഓര്‍മ്മകളിലേക്ക് തിരിച്ച് നടക്കുകയാണ്. അദ്ദേഹം ആദ്യമായി വെള്ളിത്തിരയില്‍ അഭിനയിച്ചത് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ്. വന്‍ വിജയമായി മാറിയ സിനിമയില്‍ സത്യനും നസീറും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോളിതാ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മമ്മൂട്ടി.
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഫോട്ടോ ആരോ ഒരാള്‍ കളര്‍ ചെയ്തു. അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് മെഗാസ്റ്റാറിന്റെ പോസ്റ്റ്.സത്യന്‍ മാസ്റ്ററുടെ അതേ സിനിമയില്‍ അഭിനയിക്കാനുള്ള അപൂര്‍വ പദവി എനിക്ക് ലഭിച്ചുവെന്നാണ് മമ്മൂട്ടി പറയുന്നത്. അധികമാരും കാണാത്ത ഫോട്ടോ കൂടിയാണിത്. സെല്ലുലോയിഡില്‍ ഞാന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതില്‍ നിന്നുള്ള ഒരു സ്‌കീന്‍ ഗ്രാബാണിതെന്നും താരം ഓര്‍മ്മപ്പെടുത്തി.
കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്.മറ്റൊരു കാലഘട്ടത്തില്‍ നിന്ന് അത്തരം ഉജ്ജ്വലമായ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നുവെന്നും മമ്മൂട്ടി ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.