Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയേക്കാള്‍ ഗൗരവത്തില്‍ ഭക്ഷണം കഴിക്കുന്ന ദുല്‍ഖറും മഖ്ബൂലും, അടയാറിലെ വീടുപണി നിരീക്ഷിക്കുന്ന താരം; 369 മാത്രമല്ല മമ്മൂട്ടിയുടെ വാഹനത്തിന്റെ നമ്പര്‍ (വീഡിയോ)

മമ്മൂട്ടിയേക്കാള്‍ ഗൗരവത്തില്‍ ഭക്ഷണം കഴിക്കുന്ന ദുല്‍ഖറും മഖ്ബൂലും, അടയാറിലെ വീടുപണി നിരീക്ഷിക്കുന്ന താരം; 369 മാത്രമല്ല മമ്മൂട്ടിയുടെ വാഹനത്തിന്റെ നമ്പര്‍ (വീഡിയോ)
, വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (18:36 IST)
അഭിനയത്തിന്റെ അരനൂറ്റാണ്ടും 70-ാം ജന്മദിനവും ആഘോഷിച്ച മമ്മൂട്ടിയുടെ ഭൂതകാലത്തെ കുറിച്ച് അറിയാന്‍ മലയാളികള്‍ ഇപ്പോഴും തല്‍പ്പരരാണ്. സാധാരണ ഒരു കുടുംബത്തില്‍ നിന്ന് മമ്മൂട്ടിയെന്ന മഹാനടനിലേക്കുള്ള വളര്‍ച്ചയുടെ കാലഘട്ടം ഒരു സിനിമ പോലെ സസ്പെന്‍സുകള്‍ നിറഞ്ഞതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന മമ്മൂട്ടിയുടെ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകരുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഡിഡി മലയാളത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 
 
അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടിയുടെ കുടുംബത്തെ കാണിക്കുന്നുണ്ട്. മമ്മൂട്ടിയേക്കാള്‍ ഗൗരവത്തില്‍ ഭക്ഷണം കഴിക്കുന്ന മകന്‍ ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയുടെ സഹോദരന്റെ മകന്‍ മഖ്ബൂല്‍ സല്‍മാനുമാണ് വീഡിയോയില്‍ ശ്രദ്ധാകേന്ദ്രം. 
 
ചെന്നൈയിലെ അടയാറില്‍ മമ്മൂട്ടി പണി കഴിപ്പിക്കുന്ന വീടും ഈ വീഡിയോയില്‍ കാണാം. വീടുപണിക്ക് മേല്‍നോട്ടം വഹിച്ച് കൈ പിന്നില്‍ കെട്ടി നില്‍ക്കുന്ന മമ്മൂട്ടി ഏറെ കൗതുകം ജനിപ്പിക്കുന്നു. 
webdunia
 
മമ്മൂട്ടിയുടെ വാഹനങ്ങളുടെ നമ്പര്‍ എപ്പോഴും ശ്രദ്ധേയമാണ്. വര്‍ഷങ്ങളായി 369 എന്ന നമ്പര്‍ വണ്ടിയാണ് മമ്മൂട്ടി ഉപയോഗിക്കുന്നത്. എല്ലാ വാഹനങ്ങളുടെയും നമ്പര്‍ ഇത് തന്നെ. എന്നാല്‍, ഈ അഭിമുഖത്തിനിടെ 3699 എന്ന നമ്പര്‍ ഉള്ള കാര്‍ മമ്മൂട്ടി ഓടിക്കുന്നുണ്ട്. ഇത് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടു. യുട്യൂബ് വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ ഇത് കമന്റ് ചെയ്തിട്ടുണ്ട്. 



തോമസ് ടി.കുഞ്ഞുമ്മന്‍ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച അഭിമുഖത്തിന്റെ സ്‌ക്രിപ്റ്റ് കള്ളിക്കാട് രാമചന്ദ്രനാണ്. മോഹന്‍ സിത്താരയാണ് സംഗീതം. ഡി.തങ്കരാജ് ആണ് ക്യാമറ. വിവരണം രവി വള്ളത്തോള്‍. ശിവകുമാറിന്റേതാണ് എഡിറ്റിങ്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അധ്വാനിച്ച് ജീവിക്കാത്തവര്‍ക്ക് അതിന്റെ വില അറിയില്ല'; ട്രോളിന് മറുപടി നല്‍കി സൂര്യ ജെ മേനോന്‍