Publish Date: Thu, 05 Mar 2020 (11:01 IST)
Updated Date: Thu, 05 Mar 2020 (11:02 IST)
അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാലിന്റെ വർക്കിലേക്ക് കടന്നിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണിപ്പോൾ സൊഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. കട്ട താടി വച്ച് കൂടുതൽ ഗ്ലാമർ ആയ മമ്മൂട്ടിയെ ആണ് കാണാനാകുന്നത്.
മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബിലാൽ എന്ന ചിത്രത്തിനു വേണ്ടിയുള്ള താടിയാണെന്ന് ആരാധകർ പറയുന്നു. ബിലാലിൽ ബിഗ് ബി യിലെ പഴയ ഗെറ്റപ് പോലെ കുറ്റിത്താടിയും കുറ്റി മീശയുമായിട്ടായിരിക്കും മമ്മൂട്ടി പ്രത്യക്ഷപ്പെടുക.
ഉണ്ണി ആർ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ബിഗ് ബിയിൽ ഉണ്ടായിരുന്ന മിക്ക താരങ്ങളും ഉണ്ടാകുമെന്നാണ് സൂചന. ഗോപി സുന്ദർ ഒരിക്കൽ കൂടി ബിലാലിനു വേണ്ടി ആ സംഗീതം ഒരുക്കുന്നതിന്റെ ത്രില്ലിലാണ്. മാർച്ച് 10നും 15നും ഇടയിൽ ബിലാൽ ചിത്രീകരണം ആരംഭിക്കും. പൂജ റിലീസ് ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.