Publish Date: Sat, 25 Jan 2020 (10:48 IST)
Updated Date: Sat, 25 Jan 2020 (10:50 IST)
2020ൽ വരവറിയിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നിരവധി സ്ഥലങ്ങളിലാണ് എൿസ്ട്രാ ഷോകൾ കൂട്ടിയിരിക്കുന്നത്. ഷൈലോക്കിലെ രണ്ടാം പകുതിയെ ഫ്ലാഷ് ബാക്ക് സീനുകൾ ഒന്നുമില്ലാതെ ‘ബോസ്’ എന്ന പലിശക്കാരനെ മാത്രം അഴിഞ്ഞാടാൻ വിടുന്ന ഒരു സിനിമ ഒരുക്കിക്കൂടെ എന്ന ചോദ്യം ആരാധകർ ഉന്നയിച്ചിരുന്നു.
അവരുടെ ആഗ്രഹം നടക്കുമെന്നാണ് റിപ്പോർട്ട്. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ഷൈലോക്കിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ഇരുവരും ബോസിനു വേണ്ടി മാത്രമായി കഥ എഴുതാൻ റെഡി ആയിരിക്കുകയാണ്.
ബോസ് എന്ന കഥാപാത്രത്തിന്റെ മാസ്, കോമഡി, ആക്ഷൻ ലെവൽ കൈകാര്യം ചെയ്യുന്ന ചിത്രം അജയ് വാസുദേവ് തന്നെ ആയിരിക്കുമോ സംവിധാനം ചെയ്യുക എന്ന ചോദ്യം മാത്രമേ ബാക്കിയുള്ളു. ബോസിനെ ഒരുക്കുന അജയ് ആണെങ്കിൽ അത് വേറെ ലെവൽ ആകുമെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും ബോസിന്റെ റീ എൻട്രിക്കായി കാത്തിരിക്കാം.