Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ ‘മിനിസ്റ്റര്‍ രാജ’, കൂടുതല്‍ വിവരങ്ങള്‍ ഇതാ...

Webdunia
വ്യാഴം, 9 മെയ് 2019 (13:29 IST)
മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ‘മിനിസ്റ്റര്‍ രാജ’ എന്ന് പേരിട്ടു. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ അടുത്ത വര്‍ഷത്തേക്ക് പ്ലാന്‍ ചെയ്യുകയാണ്. പോക്കിരിരാജ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് മിനിസ്റ്റര്‍ രാജ. ഈ സിനിമയുടെ ആദ്യ സൂചന ‘മധുരരാജ’യുടെ ക്ലൈമാക്സിലാണ് അവതരിപ്പിച്ചത്. ഉദയ്കൃഷ്ണ തന്നെയാണ് മിനിസ്റ്റര്‍ രാജയ്ക്കും തിരക്കഥയെഴുതുന്നത്.
 
എന്നാല്‍ ഉടന്‍ തന്നെ മൂന്നാം ഭാഗം കൊണ്ടുവരേണ്ട എന്ന അഭിപ്രായം മമ്മൂട്ടിക്കും അണിയപ്രവര്‍ത്തകര്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ചിത്രം മതിയായ ഇടവേളയ്ക്ക് ശേഷമായിരിക്കും. അടുത്ത വര്‍ഷം ജോലികള്‍ തുടങ്ങുകയും 2021 മധ്യത്തോടെ പുറത്തിറങ്ങുകയും ചെയ്യുന്ന രീതിയില്‍ ആയിരിക്കും മിനിസ്റ്റര്‍ രാജ പ്ലാന്‍ ചെയ്യുന്നത്.
 
ഒരു വലിയ കൊമേഴ്സ്യല്‍ പാക്കേജ് എന്ന നിലയില്‍ മിനിസ്റ്റര്‍ രാജ കൂടുതല്‍ താരസമ്പന്നവും നൃത്തവും ആക്ഷനും എല്ലാം ചേര്‍ന്നതായിരിക്കും. ചിത്രത്തിന്‍റെ കഥ ഉദയ്കൃഷ്ണ ഏകദേശം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ തിരക്കഥ ആവശ്യത്തിന് സമയമെടുത്ത് പൂര്‍ത്തിയാക്കിയ ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാമെന്നാണ് വൈശാഖും കൂട്ടരും തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു.
 
രാജ എന്ന കഥാപാത്രം കേരളത്തിലെ ഒരു പ്രധാനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായി മാറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായിരിക്കും മിനിസ്റ്റര്‍ രാജയുടെ പ്രമേയം. എന്നാല്‍ ഈ സിനിമയ്ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നിര്‍മ്മിക്കാന്‍ നെല്‍‌സണ്‍ ഐപ്പിന് പദ്ധതിയുണ്ടെന്നും അറിയുന്നു. ഉദയ്കൃഷ്ണ തന്നെയായിരിക്കും ആ സിനിമയും എഴുതുന്നത്. വൈശാഖ് ആകട്ടെ ഉദയന്‍റെ തന്നെ തിരക്കഥയില്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments