വണ്‍'ല്‍ മാസ് ഫാക്ടര്‍ ഉണ്ട്, സിനിമ അതിലും മേലെ:ബിനു പപ്പു

കെ ആര്‍ അനൂപ്
ശനി, 27 ഫെബ്രുവരി 2021 (15:43 IST)
മമ്മൂട്ടിയുടെ 'വണ്‍' റിലീസിനൊരുങ്ങുകയാണ്.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് പുറത്തു വരുന്നത്.ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു ഒരു അഭിമുഖത്തില്‍ നല്‍കിയ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമ ആണെങ്കിലും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സിനിമ നല്‍കുമെന്നാണ് ബിനു പറയുന്നത്.മാസ് എന്നൊരു ഫാക്ടര്‍ ആ സിനിമയിലുണ്ട് പക്ഷേ ആ സിനിമ അതിലും മേലെ ആണ് നില്‍ക്കുന്നത്. തിയേറ്ററുകളില്‍ സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇത്തരമൊരു അനുഭവം ലഭിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
 
അതേസമയം അടുത്തിടെ പുറത്തിറങ്ങിയ വണിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിമിഷ സജയനെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിക്കുന്ന കടക്കല്‍ ചന്ദ്രനെയാണ് പോസ്റ്ററില്‍ കാണാനായത്.ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ഇടപെടുന്ന ജനപ്രിയനായ മുഖ്യമന്ത്രിയായി ആയിരിക്കും മെഗാസ്റ്റാര്‍ എത്തുന്നത്. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. സിനിമ ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്

11 വയസുള്ള മകളെ പീഡിപ്പിച്ച 40 കാരനു 178 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments