Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത മമ്മൂട്ടി,ചിത്രം പങ്കുവെച്ച് പൃഥ്വിരാജും സന്തോഷം പ്രകടിപ്പിച്ച് ദുല്‍ഖര്‍ സല്‍മാനും !

അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത മമ്മൂട്ടി,ചിത്രം പങ്കുവെച്ച് പൃഥ്വിരാജും സന്തോഷം പ്രകടിപ്പിച്ച് ദുല്‍ഖര്‍ സല്‍മാനും !

കെ ആര്‍ അനൂപ്

, വ്യാഴം, 25 ഫെബ്രുവരി 2021 (10:45 IST)
മലയാള സിനിമയുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. കാലം മുന്നോട്ടുപോകുമ്പോള്‍ താരത്തിന്റെ പ്രായം പിന്നോട്ട് പോകുകയാണെന്ന് നടന്റെ പുതിയ ലുക്ക് കാണുമ്പോള്‍ പലര്‍ക്കും തോന്നാറുണ്ട്. മലയാള സിനിമയ്ക്കും നടീനടന്മാര്‍ക്കും ഒരുപാട് മാറ്റങ്ങള്‍ വന്നു എന്നാല്‍ ഇപ്പോഴും ഒരു മാറ്റവുമില്ലാതെ മോളിവുഡില്‍ മെഗാസ്റ്റാറായി മമ്മൂട്ടി തുടരുകയാണെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.അച്ഛന്‍ സുകുമാരനൊപ്പമുള്ള മമ്മൂക്കയുടെ ഒരു ചിത്രവും തന്റെ ഒപ്പമുള്ള മറ്റൊരു ചിത്രവുമാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. 
 
ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ,പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ തുടങ്ങിയവരെല്ലാം ചിത്രം കണ്ടതിന്റെ സന്തോഷം കമന്റ് ബോക്‌സിലൂടെ പങ്കുവെച്ചു. 2010-ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയിലെ പൃഥ്വിരാജ്-മമ്മൂട്ടി കോമ്പിനേഷന്‍ തീയേറ്ററുകളില്‍ കൈയ്യടി വാങ്ങിയിരുന്നു.വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയുടെ ബയോപിക് 'തലൈവി' റിലീസ് പ്രഖ്യാപിച്ചു,ലോകമൊട്ടാകെ ഏപ്രില്‍ പ്രദര്‍ശനത്തിനെത്തും !