Webdunia - Bharat's app for daily news and videos

Install App

'ഇന്ത പടം ഹിറ്റ് ആവും തമ്പി, മമ്മുട്ടി സാർ ഒരു കലക്ക് കലക്കുവാര് ' - കൊലമാസ് ബോസ് ഓൺ ദി വേ !

ചിപ്പി പീലിപ്പോസ്
വ്യാഴം, 9 ജനുവരി 2020 (10:46 IST)
ഓരോ മമ്മൂട്ടിച്ചിത്രം ഇറങ്ങുമ്പോഴും കുടുംബ പ്രേക്ഷകരാണ് തിയേറ്ററുകളില്‍ തിരക്കുകൂട്ടാറുള്ളത്. മാസും എന്റർ‌ടെയ്ന്മെന്റും കൂട്ടിച്ചേർത്ത ഷൈലോക്ക് എന്ന സിനിമയുമായിട്ടാണ് ഇത്തവണ മമ്മൂട്ടിയുടെ വരവ്. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവരാണ് തിരക്കഥയൊരുക്കിയത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ തമിഴ് നടന്‍ രാജ്‌കിരണ്‍ സുപ്രധാനമായ വേഷത്തിലെത്തും.
 
ചിത്രത്തിനായ് രാജ് കിരണെ ചെന്ന് കഥ പറഞ്ഞ സംഭവം വിവരിക്കുകയാണ് തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ മോഹൻ. പരിചയപ്പെട്ടാൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത ചില ആളുകളിൽ ഒരാളാണ് രാജ് കിരണെന്ന് ബിബിൻ പറയുന്നു. ബിബിൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. 
 
‘പരിചയപ്പെട്ടാൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത ചില ആളുകൾ ഉണ്ടാവും... അങ്ങനെ ഉള്ളവരിൽ ഒരാൾ ആണ് രാജ് കിരൺ സാർ. കഥ മുഴുവൻ കേട്ട് കഴിഞ്ഞു. ഇന്ത പടം ഹിറ്റ് ആവും തമ്പി .... അതുക്കാന എല്ല ഫോർമുലാവും ഇതിലെ കറക്റ്റ വന്തിരിക്ക്........ മമ്മുട്ടി സാർ ഒരു കലക്ക് കലക്കുവാര് .....റൊമ്പവേ പുടിച്ചിരുക്ക് തമ്പി.. "എന്നു ഞങ്ങളോട് പറഞ്ഞ മനുഷ്യൻ‘ - ബിബിൻ കുറിച്ചു. 
 
മീനയാണ് ചിത്രത്തിൽ നായിക. സമീപകാലത്ത് മമ്മൂട്ടി ഏറ്റവും ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിതെന്ന് പുറത്തിറങ്ങിയ ടീസറുകളില്‍ നിന്നുതന്നെ വ്യക്തമാകും. അപാര എനര്‍ജ്ജിയാണ് മമ്മൂട്ടിയുടേ ഓരോ ചലനത്തിനും. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഒന്നാന്തരം സംഭാഷണങ്ങളുമായിരിക്കും ഷൈലോക്കിന്‍റെ പ്രത്യേകത. മാസ് രംഗങ്ങള്‍ ആവോളം ഉള്‍പ്പെടുത്തിയ ഷൈലോക്ക് ജനുവരി 23ന് പ്രദര്‍ശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ഇരുട്ടായാല്‍ ബൈക്കില്‍ കറക്കം, സ്ത്രീകളെ ഉപദ്രവിക്കുന്നത് പ്രധാന ഹോബി; തൃശൂരില്‍ യുവാവ് പിടിയില്‍

അടുത്ത ലേഖനം
Show comments