Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്, സ്റ്റൈലിഷ് ആക്‍ഷന്‍ ത്രില്ലര്‍

കെ ആര്‍ അനൂപ്
ബുധന്‍, 27 ജനുവരി 2021 (16:25 IST)
തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടം നേടാൻ ഒരു മമ്മൂട്ടി ചിത്രം കൂടി ടോളിവുഡിലേക്ക്. 2019ൽ പുറത്തിറങ്ങിയ 'യാത്ര' എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി മമ്മൂട്ടി എത്തി തെലുങ്ക് ചലച്ചിത്രപ്രേമികളുടെ കയ്യടി നേടിയിരുന്നു. വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആ ചിത്രം ഒരുക്കിയത്. ഇപ്പോഴിതാ മെഗാസ്റ്റാറിൻറെ പതിനെട്ടാം പടിയും തെലുങ്കിലേക്ക് എത്തുകയാണ്. ഈ മൊഴിമാറ്റ ചിത്രത്തിന് 'ഗ്യാങ്സ് ഓഫ് 18' എന്നാണ് പേര് നൽകിയിരിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്.
 
ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സുരാജ് വെഞ്ഞാറമൂട്, അഹാന കൃഷ്ണ, സാനിയ ഇയ്യപ്പന്‍, ബിജു സോപാനം, മുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്സ്, നന്ദു എന്നീ പ്രമുഖ താരങ്ങളെ കൂടാതെ നിരവധി പുതുമുഖ അഭിനേതാക്കളും ചിത്രത്തിൻറെ ഭാഗമായി. 2019 ജൂലൈ അഞ്ചിനാണ് ഈ സിനിമ കേരളത്തില്‍ തിയേറ്ററുകളിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ഡോക്ടറിന് 7000 രോഗികള്‍!

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': തമിഴ്‌നാട് നേതാക്കളുടെ ഭാഷ നയത്തെ പരിഹസിച്ച് പ്രധാനമന്ത്രി

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് വേണ്ട, പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി

അടുത്ത ലേഖനം
Show comments