Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി പുതിയ പരീക്ഷണത്തിനിറങ്ങുന്നു, കാണാത്തത് പലതും ഇനി കണ്ടെന്ന് വരും!

എപ്പോഴും പുതുമകൾ നിറഞ്ഞതാണ് മലയാള സിനിമ. അഭിനയം കൊണ്ടും കഥ കൊണ്ടും പലരും ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തുകാരനായും അച്ചായനായും മമ്മൂട്ടി എത്തിയിട്ടുണ്ടെങ്കിലും ഇത് വരെ ആരാധകർ കാണാത്ത ഭാവത്തിലാണ് മമ്മുട്ടി എത്തുന്നത്.

മമ്മൂട്ടി പുതിയ പരീക്ഷണത്തിനിറങ്ങുന്നു, കാണാത്തത് പലതും ഇനി കണ്ടെന്ന് വരും!
, ശനി, 18 ജൂണ്‍ 2016 (14:49 IST)
എപ്പോഴും പുതുമകൾ നിറഞ്ഞതാണ് മലയാള സിനിമ. അഭിനയം കൊണ്ടും കഥ കൊണ്ടും പലരും ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തുകാരനായും അച്ചായനായും മമ്മൂട്ടി എത്തിയിട്ടുണ്ടെങ്കിലും ഇത് വരെ ആരാധകർ കാണാത്ത ഭാവത്തിലാണ് മമ്മുട്ടി എത്തുന്നത്.
 
ജോണി ആന്റണിയുടെ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒരു പുതിയ പരീക്ഷണം നടത്തുന്നത്. ഒരു കബടിക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കബടിയോട് ഭ്രമമുള്ള നാട്ടിന്‍ പുറത്തുകാരന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്. ഒരു പക്കാ അച്ചായൻ കഥാപാത്രമാണ് തോപ്പിൽ ജോപ്പൻ. 
 
മമ്മൂട്ടി പൊതുവേ സ്‌പോട്‌സിനോട് അടുപ്പമുള്ള ചിത്രത്തിലധികം അഭിനയിച്ചിട്ടില്ല. ഡാഡി കൂള്‍ എന്ന ചിത്രത്തില്‍ ക്രിക്കറ്റിനോട് താത്പര്യമുള്ള കഥാപാത്രമാണെന്നതൊഴിച്ചാല്‍ മമ്മൂട്ടിയ്ക്ക് കായിക കഥാപാത്രങ്ങള്‍ അധികം കിട്ടിയിട്ടില്ല എന്നു തന്നെ പറയാം. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ കളികാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാക്കോച്ചിയും ഇന്ദുചൂഢനുമൊക്കെ രാജന്‍ സക്കറിയയിലുണ്ട്, ‘കസബ’ വരുന്നു; കേരളം ഇളക്കിമറിക്കാന്‍ !