Mammootty: മമ്മൂട്ടി പൂർണ രോഗവിമുക്തൻ; മലയാള സിനിമ ലോകത്തിന്റെ കാത്തിരിപ്പിന് അവസാനം

'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി.' എന്നാണ് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

രേണുക വേണു
ചൊവ്വ, 19 ഓഗസ്റ്റ് 2025 (13:58 IST)
ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അഞ്ചു മാസത്തോളമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉടന്‍. മമ്മൂട്ടി പൂര്‍ണ രോഗമുക്തി നേടി. ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ ആണ് സിനിമ ലോകത്തെ സന്തോഷിപ്പിച്ചിരിക്കുന്നത്. 
 
'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു, 
ദൈവമേ നന്ദി, നന്ദി, നന്ദി.' എന്നാണ് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അര്‍ബുദ ബാധിതനായിരുന്ന മമ്മൂട്ടിയുടെ അവസാന ടെസ്റ്റ് നെഗറ്റീവ് ആയെന്നാണ് സൂചന. പോസ്റ്റിനു താഴെ 'പൂര്‍ണമായി ഭേദപ്പെട്ടോ? എത്രയോ വലിയ വാര്‍ത്ത' എന്ന് നടി മാല പാര്‍വതിയും 'സന്തോഷവാര്‍ത്ത' എന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപനും കമന്റുചെയ്തിട്ടുണ്ട്. 'ദൈവമേ നന്ദി' എന്നാണ് 'പുഴു' സിനിമ സംവിധായിക രത്തീനയുടെ കമന്റ്.
 
 
ആരോഗ്യകരമായ കാരണങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് മാത്രമല്ല പരസ്യമായ എല്ലാ പരിപാടികളില്‍ നിന്നും മാസങ്ങളായി മമ്മൂട്ടി വിട്ടുനില്‍ക്കുകയായിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മരണപ്പെട്ടപ്പോള്‍ പോലും മമ്മൂട്ടി കാണാനെത്തിയിരുന്നില്ല. ചികിത്സയിലായിരുന്നു അപ്പോഴെന്നാണ് വിവരം.നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. ജിതിന്‍ ജെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ല് ആകുമെന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ വേര്‍പിരിയാന്‍ കാത്തിരിക്കുന്നത് 39,067 ദമ്പതികള്‍, കുടുംബ കോടതികളില്‍ കേസുകള്‍ പെരുകുന്നു

പത്താംതരം തുല്യതാ പരീക്ഷ 18 വരെ; പരീക്ഷ എഴുതുന്നത് 8,252 പേര്‍

നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റുമായി തുര്‍ക്കി, പുച്ഛിച്ച് തള്ളുന്നുവെന്ന് ഇസ്രായേല്‍

വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടനത്തിനു വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം പാടിച്ചു; ദക്ഷിണ റെയില്‍വെയ്‌ക്കെതിരെ മുഖ്യമന്ത്രി

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം ഇവയുണ്ടെങ്കിൽ ഇങ്ങോട്ട് കാലുകുത്തേണ്ട, പുതിയ നിർദേശങ്ങളുമായി ട്രംപ്

അടുത്ത ലേഖനം
Show comments