Webdunia - Bharat's app for daily news and videos

Install App

Ozler Trailer: ജയറാം- മിഥുൻ മാനുവൽ മെഡിക്കോ ത്രില്ലർ ചിത്രത്തിലെ ഡെവിൾ മമ്മൂട്ടിയോ? സൂചന നൽകി ഓസ്ലർ ട്രെയിലർ, പക്ഷേ ശ്രദ്ധിച്ച് കാണണം!

Webdunia
ബുധന്‍, 3 ജനുവരി 2024 (20:04 IST)
മലയാളി സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്ലര്‍ എന്ന സിനിമ. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ തന്നെ ചിത്രത്തെ പറ്റി പ്രതീക്ഷകള്‍ വാനോളമാണ്. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ മമ്മൂട്ടിയുണ്ടാകുമെന്നും മെഡിക്കോ ത്രില്ലറായാണ് സിനിമ ഇറങ്ങുന്നതെന്നും സിനിമയുടെ അണിയറക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
 
മെഡിക്കോ ത്രില്ലര്‍ പശ്ചാത്തലം വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലര്‍. ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഇന്‍സോമനിയ ബാധിതനായ അന്വേഷണോദ്യഗസ്ഥനായി ജയറാമെത്തുന്ന ചിത്രത്തില്‍ ആശുപത്രിയും കൊലപാതകവുമെല്ലാമാണ് പശ്ചാത്തലമായി വരുന്നത്. വന്‍തോതില്‍ രക്തസ്രാവം കൊണ്ടുള്ള മരണവും സര്‍ജന്റേതിന് സമാനമായ മുറിവുകളും ഉണ്ടാക്കുന്ന കൊലപാതകിയും കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഓസ്ലറും ട്രെയിലറില്‍ ഉണ്ടെങ്കിലും ട്രെയിലറില്‍ ഒരു ഭാഗത്തും മമ്മൂട്ടിയുടെ സാന്നിധ്യമില്ല.

എന്നാല്‍ സിദ്ദിഖിന്റെ മോണോലോഗിന് ശേഷം ട്രെയിലര്‍ അവസാനത്തില്‍ വരുന്ന ഡെവിള്‍സ് അള്‍ട്ടര്‍നേറ്റിവ് എന്ന ഭാഗത്ത് മമ്മൂട്ടിയുടെ ശബ്ദം വ്യക്തമാണ്. ഒരുപക്ഷേ കൊലപാതകങ്ങള്‍ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ അല്ലെങ്കില്‍ അതിന്റെ ചുരുളഴിക്കുന്നതില്‍ ജയറാമിനെ സഹായിക്കുന്ന പ്രധാന കഥാപാത്രമായി ആയിരിക്കും സിനിമയില്‍ മമ്മൂട്ടി എത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈമാസം 27 മുതല്‍

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments