Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം മമ്മൂട്ടി... ദേ ഇപ്പൊ അര്‍ജുന്‍ അശോകനും, പ്രതീക്ഷകള്‍ ഉയര്‍ത്തി 'ഭ്രമയുഗ'ത്തിന്റെ പുതിയ പോസ്റ്റര്‍

Arjun Ashokan from Bramayugam Mammootty

കെ ആര്‍ അനൂപ്

, ചൊവ്വ, 2 ജനുവരി 2024 (12:48 IST)
പുതുവത്സര ദിനത്തില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മമ്മൂട്ടിയുടെ 'ഭ്രമയുഗ'ത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു വേറിട്ട ലുക്കിലുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങും നിറഞ്ഞു. പിന്നാലെ അര്‍ജുന്‍ അശോകന്റെ പോസ്റ്ററും എത്തിയിരിക്കുകയാണ്. 
റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്കുശേഷം രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഭ്രമയുഗം വൈകാതെ റിലീസ് പ്രഖ്യാപിക്കും.
 മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നതെന്നും പറയപ്പെടുന്നു.
കൊച്ചിയും ഒറ്റപ്പാലവും ആണ് പ്രധാന ലൊക്കേഷനുകള്‍.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുമിച്ച് സിനിമ റിലീസ് ചെയ്യും. 2024 ന്റെ തുടക്കത്തില്‍ ആകും ചിത്രം പ്രദര്‍ശനത്തിന് എത്തുക. 
 
അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
 
ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വഹിക്കുന്നു.സംഗീതം ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍ ടി.ഡി. രാമകൃഷ്ണന്‍, മേക്കപ്പ് റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് മെല്‍വി ജെ.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിനെയും മഹേഷ് ബാബുവിനെയും വിളിച്ചു; അബ്രഹാം ഓസ്‌ലറിന്റെ ട്രെയ്‌ലര്‍ ലോഞ്ച് മാറ്റിവെച്ച് ജയറാം, അഞ്ച് ലക്ഷം ആ കുട്ടികള്‍ക്ക് !