Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിയറിന്റെ തുടക്കസമയമായിരുന്നു, ഹോളിവുഡിലെ പോലുള്ള വിഷനാണെന്ന് കരുതി, എന്നാല്‍ അവര്‍ ഉണ്ടാക്കിയത് അഡല്‍റ്റ് സിനിമ: മംമ്ത

Mamta mohandas
, വെള്ളി, 26 മെയ് 2023 (19:47 IST)
കരിയറിന്റെ തുടക്കസമയത്ത് സിനിമയില്‍ തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തെ പറ്റിയാണ് ലങ്ക എന്ന സിനിമയില്‍ തനിക്കുണ്ടായ മോശം അനുഭവത്തെ പറ്റി താരം സംസാരിച്ചത്. ഒരു ആര്‍ട്ടിസ്റ്റിന്റെ തുടക്കസമയത്ത് വിമര്‍ശനങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ലങ്ക എന്റെ മൂന്നാമത്തെ മാത്രം സിനിമയായിരുന്നു. ആ സിനിമ തെറ്റായ രീതിയിലാണ് മാര്‍ക്കറ്റ് ചെയ്തത്. അതെന്ന വലിയ രീതിയില്‍ മോശമായി ബാധിച്ചു.
 
അന്ന് പുറത്തുവന്ന വാര്‍ത്തകളെല്ലാം ആ സിനിമ വിറ്റഴിക്കാന്‍ വേണ്ടിയായിരുന്നു. എന്താണ സത്യമെന്ന് ആളുകള്‍ അന്വേഷിച്ചില്ല. ബന്ധുക്കള്‍ വരെ ഞങ്ങളെ എഴുതിതള്ളി. നിലവാരമില്ലാത്ത വാര്‍ത്തകളാണ് അന്ന് വന്നത്. ഇന്നത്തെ പോലെ അന്ന് പ്രതികരിക്കാന്‍ സ്‌പേസ് ഉണ്ടായിരുന്നില്ല. സിനിമയുടെ കഥ കേട്ടപ്പോള്‍ ഹോളിവുഡിലെ പോലത്തെ വിഷനായാണ് എനിക്ക് തോന്നിയത്. ക്ലൈമാക്‌സെല്ലാം കേട്ടപ്പോള്‍ ഇത് കിസ് ഓഫ് ഡെത്ത് ആണെന്നാണ് ഞാന്‍ ആലോചിക്കുന്നത്. എന്നാല്‍ അവര്‍ അതെടുത്തതും മാര്‍ക്കറ്റ് ചെയ്തതും മറ്റൊരു തരത്തിലായിരുന്നു. ലങ്ക കഴിഞ്ഞ് അടുത്ത സിനിമ ചെയ്യുമ്പോള്‍ എനിക്ക് പേടിയുണ്ടായിരുന്നു.
 
ശരിക്കും ഒരു അഡല്‍ട്ട് ഫിലിമാണ് അവര്‍ ഉണ്ടാക്കിയത്. അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അഭിനയിച്ചപ്പോള്‍ നാഗവല്ലിയുടെ കണ്ണിലെ ഫയര്‍ ആണെന്ന് കരുതി ചെയ്തതെല്ലാം മറ്റൊരു രീതിയിലായി. ആ സിനിമ കാരണം രണ്ട് വര്‍ഷം മലയാള സിനിമയില്‍ നിന്നും മാറിനിന്നു. അത് കഴിഞ്ഞുള്ള സിനിമയായിരുന്നു പാസഞ്ചര്‍. മംമ്ത പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പൊന്നിയിന്‍ സെല്‍വന്‍ 2' തിയേറ്ററില്‍ നിന്ന് പോയിട്ടില്ല,കേരളത്തിലും 30 ദിവസങ്ങള്‍ പ്രദര്‍ശനം