Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എനിക്ക് നിറം നഷ്ടപ്പെടുന്നു'; രോഗാവസ്ഥ വെളിപ്പെടുത്തി മംമ്ത മോഹന്‍ദാസ്, വേഗം സുഖംപ്രാപിക്കട്ടെ എന്ന് ആരാധകര്‍

Mamta Mohandas about health issue
, തിങ്കള്‍, 16 ജനുവരി 2023 (10:31 IST)
തന്നെ ബാധിച്ചിരിക്കുന്ന രോഗാവസ്ഥ വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ദാസ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത ഇപ്പോള്‍. താരം തന്നെയാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. 
 
തന്റെ നിറം നഷ്ടപ്പെടുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നുവെന്നും തനിക്ക് ഓട്ടോ ഇമ്യൂണല്‍ ഡിസീസ് ആണെന്നും മംമ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചു. തൊലിപ്പുറത്തെ നിറം മങ്ങി തുടങ്ങിയത് സൂചിപ്പിക്കുന്ന മുഖത്തെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 
 
'പ്രിയപ്പെട്ട സൂര്യന്‍, മുന്‍പെങ്ങുമില്ലാത്ത വിധം ഇപ്പോള്‍ നിന്നെ ഞാന്‍ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ. നിന്റെ അനുഗ്രഹത്താല്‍ ഇന്ന് മുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും.' മംമ്ത കുറിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സ്വപ്നങ്ങള്‍ കാണാനും വിശ്വസിക്കാനും പിന്തുടരാനും കീഴടക്കാനുമുള്ളതാണ്'; 25 കോടി കടന്ന് മാളികപ്പുറം, ഉണ്ണി മുകുന്ദന്റെ കുറിപ്പ്