ആ നടിയുടെ തിരിച്ചുവരവില്‍ ഞാന്‍ അഭിനയിച്ചു, എന്നാല്‍ എന്റെ സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ വിളിച്ചപ്പോള്‍ നോ പറഞ്ഞു: മംമ്ത

അഭിറാം മനോഹർ
ചൊവ്വ, 25 ജൂണ്‍ 2024 (18:50 IST)
സിനിമ മേഖലയിലെ വേര്‍തിരിവൂകളെ പറ്റി വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ദാസ്. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. സൂപ്പര്‍ സ്റ്റാര്‍ പോലെയുള്ള പദവികള്‍ വെറും പി ആര്‍ വര്‍ക്കാണെന്നും അത് ജനങ്ങള്‍ കൊടുക്കുന്നതല്ലെന്നും മംമ്ത വ്യക്തമാക്കി.
 
സൂപ്പര്‍ താരപദവി എന്നത് ചിലര്‍ സ്വയം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ അത് പ്രേക്ഷകര്‍ കൊടുക്കുന്നതല്ല. അത് ഏത് ഇന്‍ഡസ്ട്രിയായാലും അങ്ങനെ തന്നെയാണ് അവര്‍ അത് പിആര്‍ ആളുകളെ വെച്ചുകൊണ്ട് ചെയ്യിക്കുന്നതാണ്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഞാന്‍ നായികയായി അഭിനയിച്ച ഒരുപാട് സിനിമകളില്‍ നിരവധി നായികമാര്‍ സെക്കന്‍ഡ് ഹീറോയിന്‍ ആയി അഭിനയിച്ചിട്ടുണ്ട്. ഞാനൊരിക്കലും അവരുടെ ചിത്രം പോസ്റ്ററില്‍ വെയ്ക്കരുതെന്നോ സിനിമയില്‍ ഉള്‍പ്പെടുത്തരുതെന്നോ ഗാനരംഗത്തില്‍ നിന്നും മാറ്റണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. ഞാനും പല സിനിമകളില്‍ ഇത്തരത്തില്‍ സെക്കന്‍ഡ് ഹീറോയിന്‍ ആയിട്ടുണ്ട്.
 
 മലയാളത്തില്‍ ഒരു നായിക തിരിച്ചുവരവ് നടത്തിയപ്പോള്‍ സിനിമയില്‍ സെക്കന്‍ഡ് ലീഡായി ഞാന്‍ അഭിനയിച്ചു. എന്നാല്‍ ഞാന്‍ നായികയായ ഒരു സിനിമയില്‍ അതിഥി താരമായി അവരെ വിളിച്ചപ്പോള്‍ അവര്‍ നോ പറഞ്ഞു.മംമ്ത വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയെ ഒരിക്കലും വിശ്വസിക്കാനാവില്ല, ഏത് നിമിഷവും പൂർണമായ യുദ്ധമുണ്ടാകാം, രാജ്യം ജാഗ്രതയിലാണെന്ന് പാക് പ്രതിരോധ മന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

അടുത്ത ലേഖനം
Show comments