Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ് ഗോപിക്ക് വേണ്ടി 100ല്‍ കൂടുതല്‍ താരങ്ങള്‍ ഒന്നിക്കുന്നു, മലയാള സിനിമ കാത്തിരിക്കുന്ന അപ്‌ഡേറ്റ്

More than 100 stars join forces for Suresh Gopi

കെ ആര്‍ അനൂപ്

, ശനി, 22 ജൂണ്‍ 2024 (17:35 IST)
സുരേഷ് ഗോപിയുടെ 257-മത്തെ ചിത്രത്തിന് വരാഹം എന്നാണ് പേരിട്ടിരിക്കുന്നത്. വിഷ്ണുവിന്റെ അവതാരമാണ് വരാഹം. സസ്‌പെന്‍സ് ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുങ്ങുന്നത്.സുരേഷ് ഗോപിക്കൊപ്പം തമിഴ് സിനിമയിലെ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നുണ്ട്. സിനിമയിലെ പ്രധാന അപ്‌ഡേറ്റ് ഇന്ന് എത്തും.
 
ജൂണ്‍ 22 ന് വൈകുന്നേരം 7 മണിക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവരും. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത്ത് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്.
 
രക്തംപുരണ്ട കൈകളും വരാഹത്തിന്റെ കൊമ്പും പോലുള്ള ഒരു വസ്തു കയ്യില്‍ മുറുക്കി പിടിച്ചിരിക്കുമ്പോഴും രക്തത്തുള്ളികള്‍ തറയിലേക്ക് ഇറ്റിറ്റുവീഴുന്നതുമാണ് അടുത്തിടെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററില്‍ കാണാനായത്. 
 
വമ്പന്‍ ബജറ്റില്‍ ആണ് സിനിമ ഒരുങ്ങുന്നത്.കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ സംവിധാനം ചെയ്ത സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, നവ്യാനായര്‍,പ്രാചി തുടങ്ങിയ താരനിര അണിനിരക്കുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Petta Rap Official Movie Teaser | പ്രഭുദേവയുടെ കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍,'പേട്ട റാപ്' ടീസര്‍ പുറത്ത്