ബോളിവുഡ് നടിയും മോഡലുമായ മന്ദിര ബേദിയുടെ ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശല്‍ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
ഇന്ന് പുലര്‍ച്ചെ 4:30 തോടെയായിരുന്നു രാജ് കൗശലിന് ഹൃദയാഘാതം ഉണ്ടായതെന്നും ആ സമയത്ത് മതിയായ ചികിത്സ നല്‍കാന്‍ ആയിരുന്നില്ലെന്നും അതുകൊണ്ടാണ് മരണം സംഭവിച്ചതെന്നും നടന്‍ രോഹിത് റോയ് പറഞ്ഞു.
ആന്റണി കൌന്‍ ഹേ, ശാദി കാ ലഡു, പ്യാര്‍ മേ കഭി കഭി തുടങ്ങിയ ചിത്രങ്ങള്‍ കൗശല്‍ സംവിധാനം ചെയ്തു.ശാദി കാ ലഡു, പ്യാര്‍ മേ കഭി കഭി എന്നീ സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തത് അദ്ദേഹമാണ്.താരാ ബേദി കൗശല്‍ എന്നീ രണ്ട് മക്കളും ഇവര്‍ക്കുണ്ട്. നാലു വയസ്സ് പ്രായമുള്ള താരയെ ദമ്പതികള്‍ കഴിഞ്ഞവര്‍ഷം ആയിരുന്നു ദത്തെടുത്തത്.