മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററുകളിലേക്ക്; ഓഗസ്റ്റ് 17 നു റിലീസ്, ടീസര്‍ കാണാം

മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്' 1993 ലാണ് തിയറ്ററുകളിലെത്തിയത്

രേണുക വേണു
വ്യാഴം, 25 ജൂലൈ 2024 (10:02 IST)
Manichithrathazhu Re Release

31 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ 'മണിച്ചിത്രത്താഴ്' വീണ്ടും തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിമാസ്റ്റര്‍ ചെയ്ത പതിപ്പ് ഓഗസ്റ്റ് 17 നാണ് റിലീസ് ചെയ്യുന്നത്. ഫോര്‍ കെ ദൃശ്യമികവോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും മാറ്റിനി നൗവും ചേര്‍ന്നാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് തിയറ്ററുകളിലെത്തിക്കുന്നത്. 
 
മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴ്' 1993 ലാണ് തിയറ്ററുകളിലെത്തിയത്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി, നെടുമുടി വേണു, തിലകന്‍, കെപിഎസി ലളിത, ഇന്നസെന്റ്, വിനയ പ്രസാദ്, സുധീഷ് തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. മണിച്ചിത്രത്താഴിലെ അഭിനയത്തിനു ശോഭനയ്ക്കു ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 
 


സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വേണു ആനന്ദക്കുട്ടനും സണ്ണി ജോസഫും ചേര്‍ന്നാണ്. എം.ജി.രാധാകൃഷ്ണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജോണ്‍സണ്‍ മാസ്റ്റര്‍. ആ വര്‍ഷത്തെ ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും മണിച്ചിത്രത്താഴ് കരസ്ഥമാക്കിയിരുന്നു. മലയാളത്തില്‍ വന്‍ വിജയം നേടിയതിനു പിന്നാലെ മണിച്ചിത്രത്താഴ് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. തമിഴില്‍ ജ്യോതികയാണ് ശോഭനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

PM Shri Scheme: പി എം ശ്രീയിൽ നിന്നും പിന്മാറി കേരളം, കേന്ദ്രത്തിന് കത്തയച്ചു

ഇസ്ലാമാബാദ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ, ഭ്രാന്തവും അടിസ്ഥാനരഹിതവുമായ ആരോപണമെന്ന് ഇന്ത്യ

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

അടുത്ത ലേഖനം
Show comments