ജൂണ്‍ 5 മറ്റൊരു പരിസ്ഥിതി ദിനം കൂടി കടന്നു പോകുകയാണ്. തന്റെ പരിമിതികളെ അവഗണിച്ച് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിതമാര്‍ഗം കണ്ടെത്തുന്ന കുമരകം സ്വദേശി എന്‍ എസ് രാജപ്പന് അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ.തായ്വാന്‍ സര്‍ക്കാരിന്റെ ആദരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയയും നടന്‍ മണികണ്ഠന്‍ ആചാരിയും രാജപ്പന് ആശംസകളുമായി എത്തി.
'പ്രകൃതിയെ നെഞ്ചോട് ചേര്‍ക്കാന്‍ ചിലരെ പ്രകൃതി തന്നെ നിയോഗിക്കും.. അന്താരാഷ്ട്ര പുരസ്‌കാരം നേടിയ രാജപ്പന്‍ ചേട്ടന് അഭിനന്ദനങ്ങള്‍'-സാജിദ് യാഹിയ കുറച്ചു.
'പ്രകൃതി സംരക്ഷണം ജീവിത മാര്‍ഗ്ഗമാക്കിയ മനുഷ്യന്‍.അന്താരാഷ്ട്ര പുരസ്‌കാരം നേടിയ രാജപ്പന്‍ ചേട്ടനു അഭിനന്ദനങ്ങള്‍'- മണികണ്ഠന്‍ ആചാരി കുറിച്ചു.
തായ്വാന്റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് രാജപ്പന് ലഭിച്ചത്.പ്രശംസാ ഫലകവും 10000 ഡോളര്‍(ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്‌കാരം.