Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമൽ ഹാസനൊപ്പമുള്ള തൃഷയുടെ റൊമാന്‍സ്‌; ഇതൊക്കെ സമൂഹത്തിൽ ഉള്ളതല്ലേ എന്ന് മണിരത്‌നം

അഭിരാമിയും തൃഷയുമാണ് നായികമാർ.

Manirathnam

നിഹാരിക കെ.എസ്

, വ്യാഴം, 29 മെയ് 2025 (08:25 IST)
വർഷങ്ങൾക്ക് ശേഷം മണിരത്നവും കമല്‍ഹാസനും ഒരുമിക്കുന്ന സിനിമയാണ് തഗ് ലൈഫ്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ തഗ് ലൈഫിന് കമല്‍ ഹാസനും മണിരത്നവും 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുകയാണ്. അഭിരാമിയും തൃഷയുമാണ് നായികമാർ. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായത് സിനിമയിലെ നായികമാരായ അഭിരാമി, തൃഷ എന്നിവര്‍ക്കൊപ്പമുള്ള കമല്‍ഹാസന്റെ റൊമാന്റിക് രംഗങ്ങളായിരുന്നു.
 
70 കാരനായ കമല്‍ഹാസന് നായികമാരായി എത്തിയ 2 താരങ്ങള്‍ക്കും 40 വയസാണ് പ്രായം എന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ വന്നത്. മകളുടെ പ്രായമുള്ളവര്‍ക്കൊപ്പം കമല്‍ഹാസന്‍ റൊമാന്‍സ് ചെയ്യുന്നത് ശരിയല്ലെന്ന രീതിയില്‍ വരെ ചര്‍ച്ചകള്‍ നീണ്ടിരുന്നു. ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മണിരത്‌നം. 
 
വലിയ പ്രായവ്യത്യാസമുള്ളവര്‍ യഥാര്‍ഥ ജീവിതത്തില്‍ പ്രണയിക്കാറുണ്ടെന്നും സിനിമ കാണുമ്പോൾ നമ്മൾ അത് അവഗണിക്കുകയാണെന്നും മണിരത്‌നം പറഞ്ഞു. മിഡ്–ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊക്കെ സമൂഹത്തിൽ ഉള്ളതല്ലേ എന്നും സിനിമ കണ്ടിട്ട് അഭിപ്രായം പറയൂ എന്നും മണിരത്നം പറയുന്നു.
 
 'യഥാര്‍ഥ ജീവിതത്തില്‍ പ്രായത്തില്‍ ഒരുപാട് ഇളയവരുമായി പ്രണയബന്ധങ്ങളുള്ള ആളുകളുണ്ട്. ആണാണെങ്കിലും പെണ്ണാണെങ്കിലും. അതാണ് സത്യാവസ്ഥ. കാലങ്ങള്‍ക്ക് മുമ്പേ അങ്ങനെയാണ്, ഇപ്പോഴുണ്ടായതല്ല. സിനിമയില്‍ കാണുമ്പോള്‍ നമ്മൾ അവഗണിക്കാന്‍ ശ്രമിക്കുന്നു, അല്ലെങ്കില്‍ മുന്‍വിധികള്‍ നടത്തുന്നു, ഒരു രീതിയില്‍ മാത്രമേ പാടുള്ളൂ എന്ന് വാശി പിടിക്കുന്നു. ഇത്തരം രംഗങ്ങളെ കഥാപാത്രങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തൂ, അഭിനയിക്കുന്ന അഭിനേതാക്കളെ വച്ചല്ല. അത് തൃഷയും കമലുമല്ല, രണ്ട് കഥാപാത്രങ്ങളാണ്. സിനിമ കണ്ടിട്ട് അഭിപ്രായം പറയൂ,' മണിരത്നം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal: ഇടവേള കഴിഞ്ഞ് ലാലേട്ടന്‍ തിരിച്ചെത്തി; ഇനി ദിലീപ് ചിത്രത്തിലേക്ക്