Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകര്‍ ചോരകൊണ്ട് എഴുതിയ കത്തയച്ചു, തിളങ്ങിനില്‍ക്കുന്ന സമയത്ത് അര്‍ബുദത്തിന്റെ പിടിയില്‍; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മനീഷ കൊയ്രാളയുടെ പ്രായം എത്രയെന്നോ?

Manisha Koirala
, തിങ്കള്‍, 16 ഓഗസ്റ്റ് 2021 (13:26 IST)
ഒരു കാലത്ത് ഇന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയായിരുന്നു മനീഷ കൊയ്രാള. ഇന്ന് താരത്തിന്റെ 51-ാം ജന്മദിനമാണ്. 1970 ഓഗസ്റ്റ് 16 ന് നേപ്പാളിലാണ് മനീഷയുടെ ജനനം. 19-ാം വയസ്സിലാണ് മനീഷ സിനിമയിലേക്ക് എത്തുന്നത്. 
 
ഡോക്ടറാകാന്‍ ആയിരുന്നു കുട്ടിക്കാലത്ത് മനീഷയ്ക്ക് ആഗ്രഹം. അതിനിടയിലാണ് മോഡലിങ്ങിന് മനീഷയ്ക്ക് അവസരം ലഭിക്കുന്നത്. മോഡലിങ്ങിലൂടെ ശ്രദ്ധ നേടിയപ്പോള്‍ ഡോക്ടര്‍ ആകണമെന്ന ആഗ്രഹം കുറയുകയും സിനിമ സ്വപ്‌നം കാണാനും തുടങ്ങി. സിനിമയില്‍ എത്തിയ കാലം മുതല്‍ ലക്ഷകണക്കിനു ആരാധകരാണ് മനീഷയ്ക്ക് ഉള്ളത്. ഒരു സമയത്ത് ആരാധകര്‍ ചോരകൊണ്ട് എഴുതിയ മനീഷയെ തേടിയെത്തിയിരുന്നു. 
 
2010 ലാണ് മനീഷ വിവാഹിതയായത്. പ്രമുഖ വ്യവസായിയായിരുന്നു മനീഷയുടെ പങ്കാളി. എന്നാല്‍, ഈ ബന്ധം അധികകാലം നിലനിന്നില്ല. ഇരുവരും വേര്‍പിരിഞ്ഞു. 2012 ല്‍ മനീഷ ക്യാന്‍സര്‍ ബാധിതയായി. വിദേശത്ത് ചികിത്സ തേടിയ മനീഷ പിന്നിട് അതിജീവനത്തിന്റെ മാതൃകയായി തിരിച്ചെത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രേവതി കല്ലെറിഞ്ഞു, ജഗതിയുടെ ശരീരത്തില്‍ ചില്ല് കുത്തിക്കയറി; പിന്നീട് സംഭവിച്ചത്