ഇന്റിമേറ്റ് രംഗങ്ങളില്‍ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട് : മനീഷ കൊയ്‌രാള

അഭിറാം മനോഹർ
വെള്ളി, 10 മെയ് 2024 (19:57 IST)
Manisha koyrala
ബോംബെ അടക്കമുള്ള സിനിമകളിലൂടെ ഇന്ത്യൻ സിനിമയിൽ ഒരുക്കാലത്ത് നിറഞ്ഞുനിന്ന താരമാണ് മനിഷ കൊയ്‌രാള. സിനിമകളിൽ കാര്യമായി അഭിനയിക്കാറില്ലെങ്കിലും ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ് താരം. അടുത്തിടെയാണ് താരം അഭിനയിച്ച നെറ്റ്ഫ്ളിക്സ് സീരീസ് ഹീരാമണ്ടി നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തത്. സീരീസിൽ മനീഷ കൊയ്‌രാളയുടെ ഇൻ്റിമേറ്റ് രംഗങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു.
 
ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് 2018ൽ മനീഷ കൊയ്‌രാള പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2018ൽ ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജി ചിത്രത്തിൽ അഭിനയിക്കാനായി സംവിധായകൻ ദിബാകർ ബാനർജി സമീപിച്ചപ്പോളാണ് താരം ഇതേപറ്റി മനസ് തുറന്നത്. ഇഴുകിചേർന്നുള്ള രംഗങ്ങളിൽ അഭിനയിക്കുന്നതിൽ തനിക്ക് പല നിയന്ത്രണങ്ങളുണ്ടെന്നും മുൻപ് മോശം അനുഭവം ഉണ്ടായതാണ് ഇതിന് കാരണമെന്നും മനീഷ പറയുന്നു. ഇക്കാര്യം പറഞ്ഞതോടെ ദിബാകർ ബാനർജി അതിന് പരിഹാരം കണ്ടതായി മനീഷ കൊയ്‌രാള പറയുന്നു. ഹീരമണ്ടി എന്ന വെബ് സീരീസിൽ വേശ്യാലയത്തിൻ്റെ ഉടമയുടെ വേഷത്തിലാണ് മനീഷ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രണ്ടു സെന്റിലെ വീടുകള്‍ക്ക് റോഡില്‍ നിന്നുള്ള ദൂരപരിധി ഒരു മീറ്ററാക്കി കുറച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഡൊണാള്‍ഡ് ട്രംപ് ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; വ്യാപാരകരാറിലെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments