Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നാണ് നിന്റെ വെര്‍ജിനിറ്റി നഷ്ടമായത്, മകനോട് ചോദ്യവുമായി മലൈക അറോറ: വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Malaika Arora,Bollywood

അഭിറാം മനോഹർ

, വ്യാഴം, 18 ഏപ്രില്‍ 2024 (19:44 IST)
Malaika Arora,Bollywood
ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ എപ്പോഴും നിറയുന്ന താരമാണ് മലൈക അറോറ. നടന്‍ അര്‍ബാസ് ഖാനുമായുള്ള മലൈകയുടെ വിവാഹമോചനവും പ്രായം ഏറെ കുറഞ്ഞ അര്‍ജുന്‍ കപൂറുമായുള്ള താരത്തിന്റെ പ്രണയവുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മകന്‍ അര്‍ഹാനുമൊപ്പമുള്ള മലൈകയുടെ സംസാരമാണ് ചര്‍ച്ചയായിരിക്കുന്നത്. അര്‍ഹാന്റെയും സുഹൃത്തുക്കളുടെയും പോഡ്കാസ്റ്റായ ഡംപ് ബിരിയാണിയിലാണ് വിവാദങ്ങള്‍ക്ക് കാരണമായ സംഭവമുണ്ടായത്.
 
പരസ്പരം ചോദ്യങ്ങള്‍ ചോദിക്കുന്ന സെഗ്മന്റില്‍ മകന്റെ വെര്‍ജിനിറ്റി എപ്പോഴാണ് നഷ്ടമായതെന്നായിരുന്നു മലൈകയുടെ ചോദ്യം. അത് പറയാന്‍ ബുദ്ധിമുട്ടുണ്ട് എന്നതായിരുന്നു അര്‍ഹാന്‍ അതിന് നല്‍കിയ മറുപടി. അതേസമയം ഇന്ത്യ അറിയാന്‍ കാത്തിരിക്കുന്നത് അമ്മയുടെ വിവാഹം ഇനി എപ്പോഴാണെന്നാണ്. സ്ഥലവും സമയവുമെല്ലാം പറയണമെന്നും അര്‍ഹാന്‍ പോഡ്കാസ്റ്റില്‍ മലൈകയോട് പറഞ്ഞു. എന്നാല്‍ അതിനെ പറ്റി തനിക്കറിയില്ലെന്നും അതുകൊണ്ട് തന്നെ പറയാനാകില്ലെന്നും മലൈക മറുപടി നല്‍കി.
 
പോഡ്കാസ്റ്റ് പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് മലൈകയുടെ ചോദ്യത്തിനെതിരെ ഉയരുന്നത്. പബ്ലിക്കായി ഒരു അമ്മ ചോദിക്കാവുന്ന ചോദ്യങ്ങളല്ല മലൈക ചോദിച്ചതെന്ന് വിമര്‍ശകര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവേശം 100 കോടി ക്ലബ്ബിലേക്ക് എപ്പോള്‍ എത്തും? പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്