Webdunia - Bharat's app for daily news and videos

Install App

കരിയറിന്റെ തുടക്കത്തില്‍ ബിക്കിനി ധരിക്കാന്‍ ഫോട്ടോഗ്രാഫര്‍ നിര്‍ബന്ധിച്ചു, മടിച്ചപ്പോള്‍ ചീത്ത വിളിച്ചു: ദുരനുഭവം പങ്കുവെച്ച് മനീഷ കൊയ്രാള

അഭിറാം മനോഹർ
ചൊവ്വ, 9 ജൂലൈ 2024 (19:04 IST)
Manisha koyrala
കരിയറിന്റെ തുടക്കത്തില്‍ നേരിട്ട ദുരനുഭവങ്ങളെ പറ്റിയും വെല്ലുവിളികളെ പറ്റിയും തുറന്ന് പറഞ്ഞ് നടി മനീഷ കൊയ്രാള. ഫിലിം ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡിലെ മുതിര്‍ന്ന ഫോട്ടോഗ്രാഫറില്‍ നിന്നും ദുരനുഭവം ഉണ്ടായതായി മനീഷ കൊയ്രാള വ്യക്തമാക്കിയത്.
 
കരിയറിന്റെ ആരംഭകാലത്ത് ഫോട്ടോ എടുക്കാനായി പോവുമായിരുന്നു. അങ്ങനെയായിരുന്നു പ്രശസ്തനായ ആ ഫോട്ടോഗ്രാഫറെ കണ്ടുമുട്ടുന്നത്. അന്ന് അമ്മയും ഒപ്പമുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ തന്നെ നീയാണ് അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്നെല്ലാം അയാള്‍ പറയാന്‍ തുടങ്ങി. ഒരു ടു പീസ് ബിക്കിനി എനിക്കുനേരെ നീട്ടി. അത് ധരിച്ചുവരാനായി ആവശ്യപ്പെട്ടു. ബീച്ചിലോ നീന്താനോ പോകുമ്പോഴെ ഇതെല്ലാം ധരിക്കാറുള്ളു എന്ന് ഞാന്‍ പറഞ്ഞു. ഇതാണ് സിനിമയിലേക്കുള്ള വഴിയെങ്കില്‍ അത് വേണ്ടെന്നും ഫോട്ടോഷൂട്ടീന് ബിക്കിനി ധരിക്കില്ലെന്നും ഞാന്‍ പറഞ്ഞു.
 
കളിമണ്ണ് വിസമ്മതിക്കുകയാണെങ്കില്‍ എങ്ങനെയാണ് അതില്‍ നിന്നും ശില്പമുണ്ടാക്കുക എന്നതാണ് അയാള് ഇതിനോട് പറഞ്ഞ മറുപടി. അത് ഒരിക്കലും എനിക്ക് മറക്കാനാവില്ല. സിനിമയില്‍ തിരക്കേറിയതിന് ശേഷം ഇതേ ഫോട്ടോഗ്രാഫറെ വീണ്ടും കണ്ടെന്നും നിങ്ങള്‍ ഒരു വലിയ നിലയിലെത്തുമെന്ന് തനിക്കറിയാമായിരുന്നു  എന്നാണ് അന്ന് അയാള്‍ പറഞ്ഞതെന്നും നടി കൂട്ടിചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments