Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വാവ്", ഇറ്റാലിയൻ കടൽത്തീരത്ത് ബിക്കിനിയിൽ തൃപ്തി ദിമ്രി

Tripti Dimri

അഭിറാം മനോഹർ

, ബുധന്‍, 19 ജൂണ്‍ 2024 (19:42 IST)
Tripti Dimri
ഇറ്റലിയിലെ സോറന്റോയില്‍ അവധിക്കാലം ആഘോഷിച്ച് ബോളിവുഡ് താരം തൃപ്തി ദിമ്രി. ബുള്‍ബുള്‍,ആനിമല്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയ്ക്ക് ഇന്ത്യയാകെ ഒട്ടേറെ ആരാധകരാണുള്ളത്. അനിമല്‍ എന്ന സിനിമയിലെ വമ്പന്‍ വിജയത്തോടെ നാഷണല്‍ ക്രഷ് എന്ന് വിശേഷിക്കപ്പെടുന്ന താരത്തിന്റേതായി ഒരുപാട് സിനിമകള്‍ അണിയറയിലാണ്.
 
ഇറ്റലിയിലെ കടല്‍ത്തീരത്ത് ബിക്കിനി ധരിച്ചും കടലില്‍ ഉല്ലസിക്കുന്നതുമായ നടിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. അനിമല്‍ എന്ന സിനിമയില്‍ ചെറിയ വേഷമാണ് ചെയ്തതെങ്കിലും രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ ഇന്ത്യയാകെ വൈറലായിരുന്നു. ബാഡ് ന്യൂസ്,വിക്കി വിദ്യാ കാ വോ വാലാ വീഡിയോ,ഭൂല്‍ ഭുലയ്യ 3,ധടക്2 എന്നിവയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള സിനിമകള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഗര്‍ര്‍ര്‍' വീണോ ? അഞ്ചുദിവസം കൊണ്ട് നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്