Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

കൊവിഡിന് പിന്നാലെ ന്യുമോണിയ,ശബ്‌ദം നഷ്‌ടമായി: 18 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി മണിയൻ‌പിള്ള രാജു

കൊവിഡ്
, തിങ്കള്‍, 12 ഏപ്രില്‍ 2021 (13:03 IST)
കൊവിഡ് പലരീതിയിലാണ് ആളുകളെ ബാധിക്കുന്നത്. കാര്യമായ പ്രയാസങ്ങൾ ഏൽപ്പിക്കാതെ ചിലർക്ക് രോഗം വന്നുപോകുന്നുവെങ്കിൽ ചിലർക്ക് കാര്യമായ പ്രയാസങ്ങളും രോഗം സൃഷ്ടിക്കുന്നുണ്ട്. നടൻ മണിയൻപിള്ള രാജുവിന് കൊവിഡ് ബാധിച്ചതിന് പിന്നാലെ ശബ്‌ദം നഷ്ടമായെന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
 
ഫെബ്രുവരി 26ന് കൊച്ചിയിൽ ഒരു പാട്ട് റെക്കോർഡിങിന്റെ ഇടയിലാണ് താരം രോഗബാധിതനാകുന്നത്. കൂടെയുണ്ടായിരുന്ന മന്ത്രി ഗണേഷ്‌കുമാറിന് കൊവിഡ് സ്ഥിരീകരിച്ച് രണ്ട് ദിവസത്തിന് ശേഷം മണിയൻപിള്ള രാജുവിനും തലവേദനയും ചുമയും തുടങ്ങി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
 
അവിടെ നിന്ന് ഡിസ്‌ചാർജ് ചെയ്‌തെങ്കിലും ന്യുമോണിയ ബാധിച്ചതോടെ ഐസിയുവിലേക്ക് മാറ്റി. തുടർന്നാണ് താരത്തിന്റെ ശബ്‌ദം നഷ്ടപ്പെട്ടത്. 18 ദിവസത്തെ ആശുപതിവാസത്തിന് ശേഷം കഴിഞ്ഞ മാസം 25നാണ് രാജു വീട്ടിലേക്ക് തിരിച്ചെത്തിയത്. അപ്പോഴും ശബ്‌ദിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ 70 ശതമാനം ശബ്‌ദം തിരിച്ചുകിട്ടിയിട്ടുണ്ട്. വിശ്രമം പൂർത്തിയാക്കിയ ശേഷം സിനിമയിൽ വീണ്ടും സജീവമാകാനുള്ള തിരിക്കിലാണ് താരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദി പ്രീസ്റ്റ്' ഓര്‍മ്മകളില്‍ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ, ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം!