Publish Date: Fri, 11 Mar 2022 (10:58 IST)
Updated Date: Fri, 11 Mar 2022 (11:01 IST)
തമിഴ് സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയിരിക്കുകയാണ് നടി മഞ്ജിമ മോഹന്‍.ഈയടുത്ത് പ്രദര്‍ശനത്തിനെത്തിയ വിഷ്ണു വിശാല്‍ ചിത്രം എഫ്‌ഐആറില്‍ ശ്രദ്ധേയമായ വേഷത്തില്‍ നടി എത്തിയിരുന്നു.കുട്ടി താരമായെത്തി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ താരത്തിന്റെ ജന്മദിനമാണ് ഇന്ന്.
11 മാര്‍ച്ച് 1993 ന് ജനിച്ച നടിക്ക് പ്രായം 29 വയസ്സ്.
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകള്‍ കൂടിയാണ് മഞ്ജിമ. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ നടി നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് നായികയായത്. തമിഴിലും കൈനിറയെ ചിത്രങ്ങളാണ് താരത്തിന്.