Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവൻ എനിക്ക് സ്പെഷ്യലാണ്, എന്റെ മെയിൽ വേർഷൻ: ഗൗതം കാർത്തികുമായുള്ള വിവാഹ വാർത്തയോട് പ്രതികരിച്ച് മഞ്ജിമ മോഹൻ

അവൻ എനിക്ക് സ്പെഷ്യലാണ്, എന്റെ മെയിൽ വേർഷൻ: ഗൗതം കാർത്തികുമായുള്ള വിവാഹ വാർത്തയോട് പ്രതികരിച്ച് മഞ്ജിമ മോഹൻ
, ഞായര്‍, 20 മാര്‍ച്ച് 2022 (17:33 IST)
തമിഴ് താരം ഗൗതം കാർത്തികുമായുള്ള വിവാഹം ഉടനുണ്ടാകുമെന്ന വാർത്തകളോട് പ്രതികരിച്ച് നടി മഞ്ജിമ മോഹൻ. ദേവരാട്ടം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഇരുവരും തമ്മിൽ അടുത്തത്.  തന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ വ്യക്തിയാണ് ഗൗതം എന്നാണ് മഞ്ജിമ പറയുന്നത്.
 
ഞാൻ അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ എല്ലാവരും ചോദിക്കാറുള്ളത്. എന്തുകൊണ്ടാണ് ഗോസിപ്പുകൾ വരാത്തതെന്താണ് എന്നാണ്. ഇപ്പോള്‍ ഒരു ചെറുത് കിട്ടിയപ്പോള്‍ അവര്‍ ആഘോഷിക്കുകയാണ്.ഗൗതവുമായി എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാം. പക്ഷെ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. വിവാഹം പോലുള്ളവയിലേക്ക് കടക്കുമ്പോള്‍ പുറത്ത് പറയാതിരിക്കില്ല. മഞ്ജിമ പറഞ്ഞു.
 
ഗൗതം തന്റെ മെയില്‍ വേര്‍ഷനാണ്. അവനോട് അടുത്ത ബന്ധമുണ്ട്. തന്റെ വീട്ടുകാര്‍ക്കും അവനെ പരിചയമാണ്. അവന്റെ കുടുംബവും തനിക്ക് സുപരിചിതമാണ്. അവന്റെ അമ്മയുമായി വലിയ സൗഹൃദമുണ്ട്. അവന്‍ എപ്പോഴും സ്‌പെഷ്യലായ വ്യക്തിയാണ്. ഗോസിപ്പുകള്‍ തന്നെ ബാധിക്കാറില്ല.അടുത്തൊന്നും വിവാഹം എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. മഞ്ജിമ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി നിർമാണത്തിലേക്കില്ല: പ്രൊഡക്ഷൻ ഹൗസിൽ നിന്നും പിന്മാറി അനുഷ്‌ക ശർമ