വീണ്ടും മഞ്ജു വാര്യരുടെ കൂടെ ഒരു ചിത്രം ചെയ്യാന്‍ സംവിധായകന്‍ സന്തോഷ് ശിവന്‍. ജാക്ക് ആന്‍ഡ് ജില്ലിനുശേഷം ഇരുവരും കൈകോര്‍ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിക്കും.
വ്യത്യസ്തമായ ഒരു പ്രമേയം ആണ് സിനിമയുടേത് എന്നാണ് കേള്‍ക്കുന്നത്. വീണു സംവിധാനം ചെയ്യുന്ന കാപ്പയ്ക്ക് ശേഷം ചിത്രീകരണം തുടങ്ങാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. ജൂണ്‍ 17ന് തിരുവനന്തപുരത്താണ് കാപ്പയുടെ ചിത്രീകരണം തുടങ്ങുക. മഞ്ജുവിന്റെ വെള്ളരിപട്ടണം റിലീസ് വൈകാതെ തന്നെ ഉണ്ടാകും.