ആ സിനിമ സംഭവിച്ചിരുന്നുവെങ്കിൽ മഞ്ജു നേരത്തെ തന്നെ തമിഴിൽ താരമായിരുന്നു !

Webdunia
ശനി, 5 ഒക്‌ടോബര്‍ 2019 (12:43 IST)
അഭിനയരംഗത്ത് എത്തിയിട്ട് വർഷങ്ങളായി എങ്കിലും ഇപ്പോഴാണ് മഞ്ജു തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്, വെട്രിമാരൻ സംവിധാനം ചെയ്ത ധനുഷ് ചിത്രത്തിൽ മഞ്ജുവിന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയിൽ ധനുഷിന്റെ കഥാപാത്രം ശിവസാമിയുടെ ഭാര്യയായ പച്ചൈയമ്മാൾ എന്ന ശക്തമായ കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചിരിക്കുന്നത്.       
 
വർഷങ്ങൾ മുൻപ് മറ്റു തെന്നിന്ത്യൻ ഭാഷകളിൽനിന്നും താരത്തെ തേടി സിനിമകൾ എത്തിയിരുന്നു എങ്കിലും മലയാളത്തിൽ തന്നെ തുടരുകയായിരുന്നു മഞ്ജു. എന്നാൽ മലയാളത്തിലെ ഹിറ്റ് സംവിധായകൻ സിബി മലയിൽ മഞ്ജു വാര്യറെ നയികയാക്കി ഒരു തമിഴ് സിനിമ ഒരുക്കാൻ തീരുമാനിച്ചിരുന്നു. 
 
എന്നാലത് തമിഴിൽ സംഭവിച്ചില്ല. ആ സിനിമ പിന്നീട് മലയാളത്തിലാണ് ഒരുക്കിയത്. മലയാള സിനിമയിലെ എവർഗ്രീൻ ഹിറ്റ് സമ്മർ ഇൻ ബെത്‌ലെ‌ഹേം ആയിരുന്നു ആ സിനിമ. സിനിമയിൽ മഞുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു, ഇത് തമിഴിൽ സംഭവിച്ചിരന്നെങ്കിൽ മഞ്ജു നേരത്തെ തന്നെ തമിഴ് സിനിമയിൽ താരാമാകുമായിരുന്നു. അസുരൻ തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.       

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

8 മണിക്കൂർ 40 മിനിറ്റിൽ ബാംഗ്ലൂർ, എറണാകുളം- ബെംഗളുരു വന്ദേഭാരത് ഫ്ളാഗ് ഓഫ് 8ന്

ടിവികെയുടെ ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്, കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയുമെന്ന് വിമർശനം

ഇന്ത്യയെ ആക്രമിക്കാൻ ലഷ്കറെ തൊയ്ബയും ജെയ്ഷെ മുഹമ്മദും കൈകോർക്കുന്നു, ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക് ഒരു ക്യൂബയോ വെനസ്വേലയോ ആകുന്നത് ഉടനെ കാണാം, നഗരവാസികൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യുമെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments