Webdunia - Bharat's app for daily news and videos

Install App

അന്ന് മഞ്ജുവാര്യരുടെ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ്, ഇന്ന് അതേ നായികയുടെ നായകൻ, സന്തോഷം പങ്കുവെച്ച് ജയസൂര്യ

കെ ആര്‍ അനൂപ്
ചൊവ്വ, 26 ഏപ്രില്‍ 2022 (09:02 IST)
ജയസൂര്യയുടെ പുതിയ ചിത്രമാണ് മേരി ആവാസ് സുനോ.പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക.പ്രമോഷൻ പരുപാടികളുമായി മുന്നോട്ട് പോകുകയാണ് അണിയറ പ്രവർത്തകർ. ഇപ്പോഴിതാ മഞ്ജുവിനൊപ്പം അഭിനയിക്കാനായ സന്തോഷം ജയസൂര്യ പങ്കുവെച്ചു.
 
വർഷങ്ങൾക്ക് മുൻപ് മഞ്ജു കേന്ദ്രകഥാപാത്രമായി എത്തിയ പത്രം എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ട താൻ ഇന്ന് അതേ താരത്തിനൊപ്പം നായകനായി എത്തിയതിനെക്കുറിച്ചാണ് ജയസൂര്യ പറയുന്നത്.
 
പത്രം എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി ജയസൂര്യ അഭിനയിച്ചിരുന്നു. അഭിനയിക്കാൻ ലൊക്കേഷനിൽ ചെന്ന് കാത്ത് നിന്ന തനിക്ക് ഇന്ന് അതേ നായികയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു എന്നാണ് നടൻ പറയുന്നത്. തൻറെ ആത്മാർത്ഥ സുഹൃത്തായ പ്രജേഷ് സെന്നിനൊപ്പം ചിത്രം ചെയ്യുന്നതിൽ ഒരു പ്രത്യേക സുഖമാണെന്നും താരം കൂട്ടിച്ചേർത്തു.
 
2022 മെയ് 13-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments