Publish Date: Fri, 18 Jun 2021 (09:38 IST)
Updated Date: Fri, 18 Jun 2021 (09:41 IST)
റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പുതിയ അപ്‌ഡേറ്റ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് കൈമാറിയത്. ഓണം റിലീസായി ഓഗസ്റ്റ് 12ന് പ്രേക്ഷകരിലേക്ക് ചിത്രം എത്തും.
'സ്‌നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു'- ആന്റണി പെരുമ്പാവൂര്‍ കുറിച്ചു.
ഒ.ടി.ടി റിലീസിന് ഇല്ലെന്നും 100 കോടിയിലധികം മുതല്‍മുടക്കില്‍ നിര്‍മിച്ച സിനിമ തിയേറ്ററിലൂടെ മാത്രമേ പ്രേക്ഷകരിലേക്ക് എത്തിക്കൂ എന്നുമാണ് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്.
മെയ് 13ന് തീരുമാനിച്ചിരുന്ന റിലീസ് ചെയ്യാനിരുന്ന സിനിമ ഓഗസ്റ്റ് 12ലേക്ക് മാറ്റിയിരിക്കുന്നത്.
കെ ആര്‍ അനൂപ്
Publish Date: Fri, 18 Jun 2021 (09:38 IST)
Updated Date: Fri, 18 Jun 2021 (09:41 IST)