Publish Date: Thu, 24 Jun 2021 (09:00 IST)
Updated Date: Thu, 24 Jun 2021 (09:02 IST)
റിലീസ് പ്രഖ്യാപിച്ചതോടെ സിനിമ പ്രേമികള്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം കാണുവാന്‍.മലയാളത്തില്‍ നിന്നുളള ബാഹുബലി ആയേക്കുമെന്ന് പ്രതീക്ഷയിലാണ് ഓരോരുത്തരും.ഒടിടി റിലീസിന് കൊടുക്കാതെ ഓഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിലെത്തും. സിനിമയുടെ റിലീസ് സംബന്ധിച്ച പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്.
ഒരു വര്‍ഷത്തോളമായി റിലീസ് നീണ്ടുപോയ ചിത്രമാണ് മരക്കാര്‍. ഒടുവില്‍ ഓണച്ചിത്രമായി തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. മൂന്നാഴ്ചത്തേക്ക് 600 തിയറ്ററുകളില്‍ മരക്കാര്‍ മാത്രമേ ഉണ്ടാകൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.മരക്കാര്‍ തിയറ്ററുകളിലുളള മൂന്നാഴ്ച മറ്റൊരു ചിത്രവും റിലീസ് ചെയ്യില്ലെന്നാണ് വിവരം.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം 100 കോടി ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
മരക്കാര്‍ തിയറ്ററുകളിലുളള മൂന്നാഴ്ച മറ്റൊരു ചിത്രവും റിലീസ് ചെയ്യില്ല, മലയാളത്തില്‍ നിന്നുളള ബാഹുബലി ആകുമോ? പുതിയ പ്രതീക്ഷയിലാണ് ആരാധകര്‍