Publish Date: Mon, 28 Jun 2021 (12:39 IST)
Updated Date: Mon, 28 Jun 2021 (12:41 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. റിലീസിന് മുമ്പേ ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം സ്വന്തമാക്കിയ ഈ പ്രിയദര്‍ശന്‍ ചിത്രം ആരാധകര്‍ക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഓണത്തിന് ബിഗ് സ്‌ക്രീനില്‍ എത്താനിരിക്കുന്ന ചിത്രം പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്.
ഓഗസ്റ്റ് 12ന് തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കോവിഡിന്റെ രണ്ടാം വരവില്‍ തളര്‍ന്നു കിടക്കുന്ന സിനിമ മേഖലയ്ക്ക് കൂടുതല്‍ കരുത്താകും മരക്കാറിന്റെ റിലീസ്. മാത്രമല്ല മൂന്നാഴ്ചത്തേക്ക് മരക്കാറിന് ഫ്രീ റണ്‍ കൊടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.